മഹാരാഷ്ട്രയില്‍ ഭീതി തുടരുന്നു, 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കൊവിഡ്

Covid to 10 ministers and more than 20 MLAs

0

മുംബയ്: മഹാരാഷ്‌ട്രയിലെ 10 മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഇത് കൂടാതെ 20ലേറെ എംഎല്‍എമാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അജിത് പവാര്‍ സൂചന നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് മഹാരാഷ്‌ട്രയിലുള്ളത്. വെള്ളിയാഴ്ച 8067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തലേദിവസത്തെ പുതിയ കൊവിഡ് കേസുകളെക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്.

മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വ്യാപനവും ഭീതി പരത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്.

Covid to 10 ministers and more than 20 MLAs