കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികൾ സൗദി കമ്പനിക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി!

Covid Lockdown; NRI’s Sent Complaint against Soudi Arabian Company to MEA

0

ന്യൂഡൽഹി : കോവിഡിനെ  തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയത്.  സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതെ സൌദി കമ്പനി കബളിപ്പിച്ചതായി പരാതിയിൽ പറയുന്നു. സൌദി ആസ്ഥാനമായ നാസ്സര്‍ എസ് അല്‍ ഹജ്രി കോര്‍പ്പറേഷന്‍ എന്ന കമ്പനിക്കെതിരെ യാണ് തൊഴിലാളികളെ ദ്രോഹിച്ചെന്ന പരാതി ഉയർന്നിട്ടുള്ളത് ,വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു പ്രവാസികൾ ഇത് സംബന്ധിച്ച രേഖകൾ സഹിതം  പരാതി നല്‍കി. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും വിവിധ രേഖകളില്‍ ഒപ്പിടീച്ചുവെന്നു കാണിച്ചു പ്രവാസികള്‍ പോലീസിലും പരതിനല്കിയിട്ടുണ്ട്. 

സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് ദശലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ അൽ-ഖോബറിലുള്ള നാസർ എസ്. അൽ-ഹജ്രി കോർപ്പറേഷൻ എന്ന കമ്പനിക്കു  ബാധ്യതയുണ്ട്.എന്നാല്‍ ആ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ തിരിച്ചയചെന്നാണ് തൊഴിലാളികളുടെ പരാതിയിൽ പറയുന്നത്. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട 286 പേരില്‍ മഹാ ഭൂരിഭാഗവും മലയാളികളാണ്.

188 മലയാളികളാണ് ഇതുവരെ ഈ കമ്പനിക്കെതിരെ  പരാതിയുമായി രംഗത്ത് വന്നത്.

അഞ്ചു വർഷം മുതല്‍ മുപ്പതു വർഷം  വരെ ഈ കമ്പനിയില്‍ ചെയ്ത ഇവരില്‍ വലിയൊരു വിഭാഗവും അമ്പതു വയസ്സ് പിന്നിട്ടവരാണ്.

വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടു തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ലോയേഴ്സ് ബിയോണ്ട് ബോടെഴ്സ് എന്ന സംഘടന വിദേശ കാര്യമന്ത്രി എസ് ജയശങ്കറിനു പരാതി നല്‍കിയത്.

ജീവന്‍ അപായപ്പെടുത്തുമെന്നും , നാട്ടിലേക്ക് പോകാന്‍ അനുവധിക്കില്ലെന്നും ഭീഷണിപ്പെടുത്തി, മടക്കി അയക്കും മുന്‍പ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്തര്‍ അറബിയിലും , ഇംഗ്ലീഷിലും ഉള്ള ചില രേഖകളിലും , വെള്ളക്കടലാസുകളിലും ഒപ്പിടിവിച്ചുവെന്നു തൊഴിലാളികള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നൽകിയ പരാതിയിൽ  പറയുന്നു.

Content Highlight: Covid Lockdown; NRI’s Sent Complaint against Soudi Arabian Company to MEA