ഇന്ത്യയ്‌ക്കുള്ള ദീപാവലി സമ്മാനമാണ് കോവാക്സിൻ അനുമതി എന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി കെ പോൾ;

Covacsin license is a Diwali gift to India

0

ന്യൂഡൽഹി: കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത് ഇന്ത്യയ്‌ക്കുള്ള ദീപാവലി സമ്മാനമാണെന്ന് നീതി ആയോഗ് അംഗവും രാജ്യത്തെ കൊറോണ ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ വി.കെ.പോൾ. കൊവാക്‌സിൻ എടുത്തവർക്കെല്ലാം ഇത് വലിയ ആശ്വാസം നൽകുന്ന വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ‘ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് പല പരീക്ഷണങ്ങൾക്കും ശേഷമായിരിക്കും. അത്യാധുനിക സാങ്കേതികവിദ്യകളും, ക്ലിനിക്കൽ പരീക്ഷണങ്ങളുമെല്ലാം പൂർത്തിയാക്കേണ്ടതുണ്ട്. ഇവയെല്ലാം ഉയർന്ന നിലവാരം പുലർത്തുന്നതാണെന്നും’ അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ പുതിയ കണ്ടുപിടുത്തത്തിനുള്ള അംഗീകാരമാണ് കൊവാക്‌സിനുള്ള അനുമതി ലഭിച്ചതിലൂടെ വ്യക്തമായതെന്ന് ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസുംദാർ ഷാ പറഞ്ഞു.

‘ ഇന്ത്യയ്‌ക്ക് ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഒരു വാക്‌സിൻ ആവശ്യമായിരുന്നു. കർശനമായ നടപടിക്രമങ്ങളാണ് ലോകാരോഗ്യ സംഘടന പാലിക്കുന്നത്. അതിനെ കുറച്ചു കാണില്ലെന്നും’ അവർ പറഞ്ഞു. കാഡില ഫാർമസ്യൂട്ടിക്കൽസിന്റെ നോവോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാനുണ്ടെന്നും കിരൺ കൂട്ടിച്ചേർത്തു.ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു. ‘ ഒരു വാക്‌സിൻ കൂടി ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേടിയിരിക്കുന്നു. ഭാരതത്തിനും ഭാരത് ബയോടെക്കിനും ഡൽഹി ഐസിഎംആറിനും എല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നു’ സൗമ്യ സ്വാമിനാഥൻ ട്വീറ്റ് ചെയ്തു. കൊവാക്‌സിൻ പട്ടികയിൽ ഇടം നേടിയത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു.

Covacsin license is a Diwali gift to India