വികസനം വെറും വാക്കല്ല;ബെംഗളുരൂവിൽ കാണാം! 

Country’s First AC Railway terminal in Bengaluru 

0

രാജ്യത്തിൻറെ വികസനം എന്നത് വെറും വാക്കല്ല, രാജ്യം ഇപ്പോൾ വികസനം എന്നത് എന്തെന്ന് അറിയുകയാണ്. റെയിൽവേ സ്റ്റേഷനുകൾ ഇങ്ങനെ മാറുമ്പോൾ അതാണ് രാജ്യത്തിൻറെ വികസനം ബെംഗളൂരുവിൽ രാജ്യത്തെ ആദ്യ ശീതികരിച്ച റെയിൽ വേ ടെർമിനൽ രാജ്യം കൈവരിക്കുന്ന പുരോഗതിയുടെയും വികസനത്തിന്റെയും ഒക്കെ ഉദാഹരണമായി മാറുകയാണ്.

രാജ്യത്തെ ആദ്യ ശീതീകരിച്ച റെയിൽവേ ടെർമിനലായ ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ഉദ്ഘാടനത്തിനുസജ്ജമായി.കേന്ദ്രീകൃത എ.സി., ഏഴ്‌ പ്ലാറ്റ്ഫോമുകൾ, എസ്കലേറ്ററുകൾ, വിശാലമായ പാർക്കിങ് സ്ഥലം എന്നിവയെല്ലാം ടെർമിനലിന്റെ പ്രത്യേകതയാണ്.4200 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച ടെർമിനലിൽ 50,000 പേരെ ഉൾക്കൊള്ളാനാകും.

ഏഴ്‌ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ചുള്ള നടപ്പാലവും നാലുലക്ഷംലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണിയും ടെർമിനലിലുണ്ടാകും.റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒ.യുമായ സുനീത് കുമാർ ബൈയപ്പനഹള്ളി ടെർമിനൽ സന്ദർശിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ടെർമിനൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ തീയതിക്കുവേണ്ടി കാത്തിരിക്കയാണെന്നും സുനീത് ശർമ പറഞ്ഞു.

ടെർമിനൽ പ്രവർത്തനം തുടങ്ങുമ്പോൾ കെ.എസ്.ആർ. ബെംഗളൂരുവിലെയും യശ്വന്തപുരയിലെയും ടെർമിനലുകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് സുനീത് ശർമ വ്യക്തമാക്കി,ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മികച്ച സ്റ്റേഷനാകും ബൈയപ്പനഹള്ളിയിലേതെന്നും ബെംഗളൂരുവിന്റെ വികസനത്തിന് അനുസൃതമായാണ് ടെർമിനലിലെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെർമിനൽ യാഥാർഥ്യമാകുന്നതോടെ കെ.എസ്.ആർ. ബെംഗളൂരു സിറ്റി, യശ്വന്തപുര സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ചില തീവണ്ടികൾ ബൈയപ്പനഹള്ളിയിലേക്ക് മാറ്റാനാണ് റെയിൽവേയുടെ ശ്രമം.രാജ്യത്ത് റയിൽവേ കൈവരിക്കുന്ന പുരോഗതിയുടെ ഏറ്റവും വലിയ ഉദാഹരണമായി ഈ റെയിൽ വേ സ്റ്റേഷൻ മാറുകയാണ്.

റെയിൽവേയെ സംബന്ധിച്ചടുത്തോളം അതിവേഗംവികസിക്കുകയാണ്,അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇന്ത്യൻ റയിൽവെ മാറുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ റയിൽവേയുടെ വികസനത്തിന് ഏറെ താൽപ്പര്യം കാട്ടുകയാണ്. രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന കുതിച്ച് ചാട്ടത്തിനാണ് ഇന്ത്യൻ റയിൽവേ സാക്ഷ്യം വഹിക്കുന്നത്.

രാജ്യത്തെ ആദ്യ  ആദ്യ ശീതീകരിച്ച റെയിൽവേ ടെർമിനലിന്  ഭാരത രത്ന എം വിശ്വേശ്വരയ്യയുടെ പേര് നൽകുമ്പോൾ അത് രാജ്യം സാങ്കേതിക രംഗത്ത് കൈവരിച്ച പുരോഗതിക്ക് നൽകിയ അംഗീകാരം കൂടിയാണ്.രാജ്യം വികസനത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകുകയാണ് എന്ന് ഈ റയിൽവേ ടെർമിനലിൽ നിന്ന് വ്യക്തമാവുകയാണ്.

രാജ്യത്ത് വികസനം എന്നത് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങന്നതല്ല എന്ന് ഈ ടെർമിനൽ വിളിച്ചോതുകയാണ്.ഇന്ത്യ വികസനത്തിന്റെ വഴിയിൽ അതിവേഗം കുതിക്കുകയാണ്. അന്താരാഷ്ട്ര  തലത്തിൽ ഇന്ത്യയെ ഉറ്റുനോക്കുന്നത് വികസനത്തിന്റെ കാര്യത്തിൽ തന്നെയാണ്.

 

 

Country’s First AC Railway terminal in Bengaluru