കോണ്‍ഗ്രസ്​ നേതാവ്​ തോക്കുമായി കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Congress leader arrested with a gun at Coimbatore airport

0

ചെന്നൈ: തോക്കും തിരകളും കൈവശം വെച്ചതിന്​ പാലക്കാട്​ ജില്ല കോണ്‍ഗ്രസ്​ വൈസ്​ പ്രസിഡന്‍റ്​ കെ.എസ്​.ബി.എ തങ്ങള്‍ കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍.

പട്ടാമ്ബി മുന്‍ നഗരസഭ ചെയര്‍മാന്‍ കൂടിയാണ്​ തങ്ങള്‍.

കോയമ്ബത്തൂരില്‍നിന്ന്​ ബംഗളുരുവിലേക്ക്​ പോകാനെത്തിയ ഇദ്ദേഹത്തിന്‍റെ ബാഗില്‍ മതിയായ രേഖകളില്ലാതെ തോക്കും ഏഴ്​ തിരകളും എയര്‍പോര്‍ട്ടിലെ സി.ഐ.എസ്​.എഫ്​ അധികൃതര്‍ കണ്ടെടുത്ത സാഹചര്യത്തിലാണ്​ നടപടി.

ഇദ്ദേഹത്തെ കോയമ്ബത്തൂര്‍ സിറ്റി പൊലീസിന്​ ​കൈമാറി. പീളൈമേട് പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്തു.

Congress leader arrested with a gun at Coimbatore airport