നേതാക്കൾ സിപിഎമ്മിൽ,അണികൾ ബിജെപിയിൽ,ഒന്നും ചെയ്യാനാകാതെ കോൺഗ്രസ് !!

Congress falling in Kerala

0

കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നതാണ് യാഥാർഥ്യം.എന്ന് പറഞ്ഞാൽ ഡി സി സി അദ്യക്ഷൻമാരെ നിശ്ചയിച്ചത് മുതൽ കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത് കടുത്ത പ്രതിസന്ധി തന്നെയാണ്.നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം കോൺഗ്രസിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധിയെ എങ്ങനെ കോൺഗ്രസ് അതിജീവിക്കും എന്നതും ഏറെ നിർണ്ണായകമാണ്.മുതിർന്ന നേതാക്കൾ സിപിഎമ്മിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായി എന്നത് കോൺഗ്രസിലെ പ്രതിസന്ധികളുടെ ആഴം വ്യക്തമാക്കുന്നതാണ്.

എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ചിലർ ചൂണ്ടിക്കാട്ടുന്നത് നേതാക്കൾ സിപിഎമ്മിലേക്ക് പോകുമ്പോഴും പാർട്ടിയിലെ അണികൾ അവർക്കൊപ്പം സിപിഎമ്മിലേക്ക് പോകുന്നില്ല എന്നതാണ്.എന്നാൽ അണികൾക്കിടയിൽ ഉണ്ടാകുന്ന മാറ്റം കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ട കാര്യം തന്നെയാണ്.

അണികൾ നേതാക്കൾക്കൊപ്പം സിപിഎമ്മിലേക്ക് പോകുന്നില്ല എന്ന് കരുതി കോൺഗ്രെസ്സുകാർക്ക് എങ്ങനെ ആശ്വസിക്കാൻ കഴിയും.പ്രാദേശികമായി കോൺഗ്രസ് പ്രവർത്തകർ പല സ്ഥലത്തും ബിജെപിയിലേക്ക് പോകുന്നു എന്നതാണ് യാഥാർഥ്യം.

ബിജെപിയുടെ സ്വാധീനം സംസ്ഥാനത്ത് വർധിക്കുന്നു എന്നത് യാഥാർഥ്യമാണ്.പല സ്ഥലങ്ങളിലും ബിജെപിയിലേക്ക് അണികളായി എത്തിയത് കോൺഗ്രസ് പ്രവർത്തകരാണ്.ലൗ ജിഹാദ്,നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് പോലും ബിജെപിക്ക് സഹായകമാവുന്ന എന്നതാണ് യാഥാർഥ്യം.

കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ക്രൈസ്തവ സമുദായത്തിൽ നിന്നും ബിജെപിക്ക് ലഭിക്കുന്ന പിന്തുണ എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.പാലാ ബിഷപ്പ് നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് പറഞ്ഞപ്പോൾ അത് ചർച്ചായപ്പോൾ അതും കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ തന്നെയാണ് വലിയ വിള്ളൽ വീഴ്ത്തിയത്.

ബിജെപിയോട് അകലം പാലിക്കുന്നത് എന്തിനെന്ന ചോദ്യം ക്രൈസ്തവ സമൂഹത്തിൽ ഉണ്ടാകുന്നതും കോൺഗ്രസിന് തന്നെയാണ് നഷ്ട്ടം വരുത്തുന്നത്.അതുകൊണ്ട് തന്നെയാണ് നേതാക്കൾ സിപിഎമ്മിലേക്ക് പോകുന്നതിലും വലിയ നഷ്ട്ടം ചില നിലപാടുകളും നടപടികളും കോൺഗ്രസിന് നൽകുന്നു എന്ന് പറയേണ്ടി വരുന്നതും.

അധികാരം ഇല്ലാതെ കോൺഗ്രസ് എങ്ങനെ മുന്നോട്ട് പോകും എന്നതും മുതിർന്ന നേതാക്കൾ ഉയർത്തുന്ന കലാപത്തെ കോൺഗ്രസിന് എത്രമാത്രം അതിജീവിക്കാൻ കഴിയും എന്നതും ഒക്കെ കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.എന്തായാലും കോൺഗ്രസിലെ നിലവിലെ പ്രശ്‍നങ്ങൾ സിപിഎമ്മിനും ബിജെപിക്കും തന്നെയാണ് ഗുണം ചെയ്യുന്നത്.

നേതാക്കളുടെ പാർട്ടിമാറക്കം പാർട്ടിയിൽ പദവികൾ ലഭിക്കാത്തതിന്റെ പേരിലാണ് എങ്കിൽ പ്രവർത്തകർ പാർട്ടിയുടെ നിലപാടിനെ ചൊല്ലിയാണ് വിട്ടു പോകുന്നത് എന്നതാണ് യാഥാർഥ്യം. പാർട്ടിയുടെ ചില നിലപാടുകളോടും സമീപനങ്ങളോടും ഒന്നും യോജിച്ച് മുന്നോട്ട് പോകാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയുന്നില്ലെങ്കിൽ അത് എന്തുകൊണ്ടാണ് എന്ന് കൊണ്ഗ്രെസ്സ് പാർട്ടി തന്നെയാണ് പരിശോധിക്കേണ്ടത്.

എന്തായാലും കാലങ്ങളായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന ചില സമുദായങ്ങൾക്ക് ഇപ്പോൾ വീണ്ടു വിചാരം ഉണ്ടായിരിക്കുന്നു എന്നതും നേതൃത്വം ഗൗരവമായി എടുക്കേണ്ടതാണ്.കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ അത് എന്തിന്റെ പേരിലായാലും അവർക്കു ഗുണം ചെയ്യുന്നില്ല എന്നത് പോലും നേതൃത്വത്തിന് തിരിച്ചറിയാൻ കഴിയുന്നില്ല.

കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യത്തിലേക്ക് കേരളം നീങ്ങുമ്പോൾ അതിന്റെ ക്രെഡിറ്റ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് തന്നെയാണ്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് കീഴടങ്ങുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നെന്ന ആക്ഷേപം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ട്.എന്നാൽ ഈ ആക്ഷേപം പോലും വേണ്ടത്ര ഗൗരവത്തിൽ ഉൾകൊള്ളാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല.

ഗ്രൂപ്പ് പോര് കോൺഗ്രസിനെ നശിപ്പിക്കും എന്ന മുന്നറിയിപ്പും നേതാക്കൾ കാര്യമാക്കുന്നില്ല.ഗ്രുപ്പില്ലാതെ കോൺഗ്രസ് ഇല്ല എന്ന് പറയുന്നവർ പോലും കോൺഗ്രസ് ഇല്ലെങ്കിൽ പിന്നെ എന്ത് ഗ്രൂപ് പ്രവർത്തനം എന്ന് ചിന്തിക്കുന്നില്ല.

എന്തായാലും കോൺഗ്രസ് ഈ അവസ്ഥയിൽ ഇനിയും എത്രകാലം മുന്നോട്ട് പോകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Congress falling in Kerala