കൊച്ചിയിൽ വഴി തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു;ജോജുവിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

Congress demands action against Jojo

0

 

കൊച്ചി;ദേശീയപാത ഉപരോധ സമരത്തോട് രൂക്ഷമായി പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. സമരം അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് പൂർണമായി തകർന്നു.

സമരത്തെ തുടർന്നുള്ള ഗതാഗത കുരിക്കിൽ ആംബുലൻസുൾപ്പെടെ കുടുങ്ങിക്കിടന്ന സാഹചര്യത്തിലായിരുന്നു സമരത്തിനെതിരെ രോഷാകുലനായി ജോജു ജോർജ് പ്രതികരിച്ചത്. വാഹനത്തിൽ നിന്നും ഇറങ്ങി സമര സ്ഥലത്ത് എത്തിയ അദ്ദേഹം നേതാക്കളോട് ക്ഷോഭിക്കുകയായിരുന്നു.

11 മണി മുതൽ 12 വരെയാണ് ഉപരോധ സമരം നടത്താൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ ജോജുവിന്റെ പ്രതിഷേധത്തെ മറ്റ് യാത്രക്കാർ കൂടി പിന്തുണച്ചോതെ പോലീസ് എത്തി സമരക്കാരെ സ്ഥലത്ത് നിന്നും നീക്കാൻ ആരംഭിച്ചു. ഇതോടെ ഒരു മണിക്കൂർ നീണ്ട സമരം 45 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചു. ജോജുവിന്റെ വാഹനം കടന്നുപോകാൻ ആരംഭിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. പോലീസ് പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും പ്രവർത്തകർ വാഹനത്തിന്റെ ചില്ല് തകർത്തു.

അതേസമയം ജോജുവിന്റെ ആളാകാനുള്ള അടവാണെന്ന് കോൺഗ്രസ് പറഞ്ഞു. മദ്യപിച്ചാണ് ജോജു എത്തിയത്. സമരക്കാർക്ക് നേരെ അസഭ്യം പറഞ്ഞ നടൻ വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ മുതിർന്നെന്നും കോൺഗ്രസ് ആരോപിച്ചു.

Congress demands action against Jojo