സിബലിനെ പുറന്തള്ളി സോണിയ!

Congress committee formation 

0

കോൺഗ്രസിലെ നേതൃ ദാരിദ്ര്യം ചർച്ചകൾക്ക് കാരണമാകുമ്പോൾ രാഹുലിനും സോണിയ കുടുംബത്തിനുമെതിരെയുള്ള വിമർശനങ്ങളെയും നീക്കങ്ങളെയും ഒതുക്കുവാനും വിമതരെ തണുപ്പിക്കാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ.പുതിയ നീക്കവുമായി സോണിയ എത്തുന്നത് പാർട്ടിക്കുള്ളിലെ എതിർ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള തന്ത്രവുമായി തന്നെയാണ്. പാര്‍ട്ടി തകര്‍ച്ചയുടെ പടുകുഴിയിലാണെന്നും ഇതിന് ഗാന്ധി കുടുബമാണ് ഉത്തരവാദിയെന്നുമാണ് നേതാക്കളുടെ തന്നെ വിമർശനം.

പാര്‍ട്ടിയെ ശക്തമാക്കാനെന്ന പേരില്‍ മൂന്നു സമിതികൾക്കാണ് സോണിയ രൂപം കൊടുത്തിരിക്കുന്നത്. 

വിദേശനയം, സാമ്പത്തിക കാര്യങ്ങള്‍, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് എടുക്കാനും കേന്ദ്രത്തിന് ഉപദേശം നല്‍കാനുമാണ് ഈ സമതികള്‍.എന്നാൽ ഇവിടെയും സോണിയയുടെ അനുയായികള്‍ക്കാണ് മൂന്നു സമതികളിലും പ്രാധാന്യം.ഡോ. മന്‍മോഹന്‍ സിങ് മൂന്നു സമിതിയിലും അംഗമാണ്.

മുന്‍ധനമന്ത്രി പി, ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദ്വിഗ്‌വിജയ് സിങ് എന്നിവരാണ് സാമ്പത്തിക കാര്യ സമതിയില്‍. ജയ്‌റാം രമേശാണ് സമതി കണ്‍വീനര്‍. ഇവരെല്ലാം സോണിയയുടെ വി ശ്വസ്തരാണ് ഇത് സമിതികളുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നു .പാർട്ടിയിലെ വിമതരെ അടിച്ചമർത്താനുള്ള ലക്ഷ്യം തന്നെയാണ് ഇതിനുപിന്നിൽ. വിദേശ കാര്യ സമതി കണ്‍വീനര്‍ സൽമാൻ ഖുർഷിദാണ്.

ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, സപ്തഗിരി ഉലക എന്നിരാണ് മറ്റ് അംഗങ്ങള്‍. രാജ്യസുരക്ഷാ സമിതിയല്‍ ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി, വിന്‍സെന്റ് എച്ച് പാലാ, വി. വൈദ്യലിംഗം എന്നിവരാണ് അംഗങ്ങള്‍. മേഘാലയ സ്വദേശിയായ വിന്‍സെന്റാണ് കണ്‍വീനര്‍. ഇതില്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, വീരപ്പമൊയ്‌ലി, ശശിതരൂര്‍ തുടങ്ങിയവരാകട്ടെ പാര്‍ട്ടിയിലെ അഴിച്ചുപണിക്കു വേണ്ടി സോണിയയ്ക്ക് കത്തയച്ച 23 പേരിലുള്ളവരാണ്.

എന്നാൽ പാർട്ടിക്കെതിരെ പരസ്യവിമർശനവുമായി രംഗത്ത് വന്ന മുതിർന്ന നേതാവ് കപിൽ സിബലിന് സമിതികളിൽ ഒന്നും സ്ഥാനം ഇല്ലെന്നത് ശ്രദ്ധേയമാണ്.പാർട്ടി പ്രവർത്തനത്തിൽ അതൃപ്തി തുറന്നു പറഞ്ഞ കപിലിനെ മാറ്റി നിർത്തിക്കൊണ്ടാണ് സോണിയ പുതിയ സമിതികൾ രൂപീകരിച്ചിരിക്കുന്നത്.
ബിഹാര്‍ നിയമസഭാ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ കപില്‍ സിബൽ രംഗത്ത് വന്നിരുന്നു‍. പ്രശ്നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല.

പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും അദ്ദേഹം അന്നു തുറന്നടിച്ചിരുന്നു.

അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം ആവര്‍ത്തിക്കുകയാണ് കപില്‍ സിബല്‍.പാര്‍ട്ടി ഇപ്പോള്‍ ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പാര്‍ട്ടി എന്താണെന്ന്വിശദീകരിക്കുന്നതുവരെ മാറ്റങ്ങള്‍ സംഭവിക്കില്ല.

രാഹുല്‍ ഗാന്ധിക്കോ, കുടുംബത്തിനോ എതിരല്ല താനെന്ന് പറയുന്ന കപില്‍ സിബല്‍ എന്നാൽ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയും പ്രകടിപ്പിക്കുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നത്. 18 മാസമായി പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനില്ലാതെ, തോല്‍വിയെക്കുറിച്ച് ചര്‍ച്ച നടത്താതെ എങ്ങനെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ കഴിയുമെന്ന് രൂക്ഷ വിമർശനമാണ് കോൺഗ്രസിനെതിരെ കപിൽ ഉയർത്തുന്നത്.

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെയും കുറിച്ച് ചര്‍ച്ചയാരംഭിക്കുംവരെ താൻ ചോദ്യങ്ങളുന്നയിക്കും എന്നു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീടുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. എന്താണ് അവരുടെ വികാരം?. ജനങ്ങളുടെ വികാരത്തോടൊപ്പം തന്റെ വികാരവും വ്രണപ്പെട്ടു.

ദശലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും കപിൽ ആരോപിക്കുമ്പോൾ ഇത് പാർട്ടിക്കെതിരെയുള്ള വിമർശനം തന്നെയാണ്. കാര്യമായ പ്രവർത്തനങ്ങൾ നടത്താതെ വിമർശനമുന്നയിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തോടും കപിൽ സിബൽ രൂക്ഷമായി തന്നെയാണ് പ്രതികരിക്കുന്നത് .

അധീറിന്റെ പരാമർശത്തിന് മറുപടി നൽകണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. ബംഗാൾ തിരഞ്ഞെടുപ്പ് വരികയാണ്. ബംഗാളിൽ കോൺഗ്രസ് ഒരു ശക്തിയാണെന്ന് തെളിയിക്കാൻ അദ്ദേഹം തന്റെ ഊർജം ഉപയോഗിക്കണം. ബംഗാളിലെ താരപ്രചാരകരുടെ ഒരു പട്ടിക തന്നെയുണ്ട്. എന്നാൽ പ്രതിപക്ഷത്തെ നേതാവിന് അത് പോലും അറിയില്ല എന്നാണ് അധീറിനെതിരെയും കപിൽ ആരോപിക്കുന്നത്. നേതൃമാറ്റത്തെ കുറിച്ച് പ്രതികരിക്കേണ്ടത് നേതൃത്വമാണെന്നും കപിൽ സിബൽ പറഞ്ഞു. ‘.

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെയും കുറിച്ച് ചര്‍ച്ചയാരംഭിക്കുംവരെ താൻ ചോദ്യങ്ങളുന്നയിക്കും എന്നു കപിൽ ഉറപ്പിച്ചു തന്നെ പറയുമ്പോൾ ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയാണ്.എടുത്തുകാട്ടാൻ ഒരധ്യക്ഷനോ നല്ലൊരു നേതാവോ ഇല്ലട്ടത്ത കോൺഗ്രസിന് ഇനി വരുന്ന തിരഞ്ഞെടുപ്പുകൾ ബാലികേറാ മല തന്നെയാണെന്നത് നിഷേധിക്കുവാൻ കഴിയാത്ത കാര്യമാണ്.

Congress committee formation