ഹിമന്ത പൊളിച്ചടുക്കാൻ തുടങ്ങി;ആദ്യ പണി ക്ഷേത്ര ഭൂമി കയ്യേറിയവർക്ക്!

Committed to Protect Assam’s land and Culture;Assam CM 

0

അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ അധികാരമേറ്റ സർക്കാർ തെരെഞ്ഞെടുപ്പിൽ ജനങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയാണ്. അസമിൽ ബിജെപിയും അസം ഗണ പരിഷത്തും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും സഖ്യത്തിലാണ് മത്സരിച്ചത്.

കോൺഗ്രസ്സും എ ഐ യു ഡി എഫും ഒക്കെ ഉയർത്തിയ എതിർപ്പുകളെ മറികടന്ന് അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രിയായി മുൻ കൊണ്ഗ്രെസ്സ് നേതാവ് കൂടിയായ ഹിമന്ത ബിശ്വ ശർമ്മയെ ആണ് തെരഞ്ഞെടുത്തത്.എന്തായാലും ബിജെപി ഇപ്പോൾ തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഹിന്ദു മത സ്ഥാപനങ്ങളുടെ ഭൂമി കയ്യേറുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള നടപടികളിലേക്ക്  അസം സർക്കാർ കടന്നിരിക്കുകയാണ്.കയ്യേറിയ ഭൂമികൾ പിടിച്ചെടുത്ത് സർക്കാർ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറാൻ ആരംഭിച്ചു. 74 ഏക്കർ ഭൂമി ധൽപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിന് തിരിച്ച് നൽകിയാണ് സർക്കാർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

പുരാതന ശിവക്ഷേത്രത്തിന്റെ ഭൂമി നാളിതുവരെയായി ബംഗ്ലാദേശിൽ നിന്നും അനധികൃതമായി  കുടിയേറിപ്പാർത്തവരുടെ കൈവശം ആയിരുന്നു. ഇതാണ് സർക്കാർ തിരിച്ചു വാങ്ങി ക്ഷേത്രത്തിന് നൽകിയത്. ഇതിന് പുറമേ ഹോജായി ജില്ലയിൽ  അനധികൃതമായി കയ്യേറിയ സ്ഥലവും സർക്കാർ ഒഴിപ്പിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് സർക്കാർ അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കയ്യേറിയ ഭൂമി ഹിന്ദു സ്ഥാപനങ്ങൾക്ക് തന്നെ തിരിച്ചു നൽകും എന്നത്. കയ്യേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുമെന്നും ബിജെപി പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനങ്ങളാണ് സർക്കാർ ഇപ്പോൾ നിറവേറ്റുന്നത്.

കഴിഞ്ഞ ബിജെപി സർക്കാർ ഭരണകാലത്തും സർക്കാർ ഭൂമിയിലെ കയ്യേറ്റം പൂർണമായി ഒഴിപ്പിച്ചിരുന്നു.സംസ്ഥാനത്ത് ഭൂമി കയ്യേറ്റം നടത്തിയവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം വിഭാഗങ്ങളാണെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഹോജ ജില്ലയിൽ മുസ്ലീങ്ങളുടെ കൈവശം ഉണ്ടായിരുന്ന 170 ഏക്കർ ഭൂമിയാണ് സർക്കാർ തിരിച്ച് പിടിച്ചത്.

മാത്രമല്ല ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുകയാണ്.നേരത്തെ തന്നെ നുഴഞ്ഞുകയറ്റക്കാർ കൃതൃമ രേഖകൾ ചമച്ച് പൗരന്മാരായി മാറുന്നതിനെതിരെ നടപടി സ്വീകരിക്കും എന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ നുഴഞ്ഞുകയറ്റത്തോട് മൃദു സമീപനം സ്വീകരിക്കുകയാണ് എന്നും ബിജെപി ആരോപിക്കുന്നു.കോൺഗ്രസിന്റെ ഘടക കക്ഷിയായ എ ഐ യു ഡി എഫിന്റെ വോട്ട് ബാങ്ക് തന്നെ നുഴഞ്ഞു കയറ്റക്കാരാണ് എന്ന് ബിജെപി പരിഹസിക്കുന്നുണ്ട്.എന്തായാലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി തുടങ്ങുന്ന അസം സർക്കാർ നുഴഞ്ഞു കയറ്റത്തിനും വിഘടന വാദത്തിനും അറുതി വരുത്തുന്ന നടപടികളിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.

നുഴഞ്ഞുകയറ്റം അസാമിനെയും പശ്ചിമ ബംഗാളിനെയും തൃപുരയെയും ഒക്കെ ബാധിക്കുന്ന കാര്യമാണ്.നുഴഞ്ഞു കയറ്റത്തിനെതിരെ അസമും തൃപുരയും സ്വീകരിക്കുന്ന നടപടികളിൽ നിന്ന് വ്യത്യസ്‍തമാണ് പശ്ചിമ ബംഗാൾ സ്വീകരിക്കുന്ന നിലപാട്.വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ മമത ബാനർജി സ്വീകരിക്കുന്ന നിലപാട് നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നതാണെന്നും ബംഗ്ലാദേശികളെ പുറത്തക്കണം എന്നും ബിജെപി നേതാക്കൾ ആവശ്യപെടുന്നു.

എന്തായാലും അസമിൽ ഇപ്പോൾ ധീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് അസം സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്.ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറിയവരിൽ നിന്നും ഒഴിപ്പിക്കുന്ന നടപടി ബിജെപിയെ സംബന്ധിച്ചടുത്തോളം അവരുടെ രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപനം തന്നെയാണ്.ബിജെപി അവരുടെ നിലപാടിലും രാഷ്ട്രീയ നയത്തിലും ഒക്കെ ഉറച്ച് നിന്ന് കൊണ്ട് തന്നെ മുന്നോട്ട് പോകും എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

നിലപാടിന്റെയും നയത്തിന്റെയും ആദർശത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബിജെപി സർക്കാരുകൾ വ്യക്തമാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസമിൽ നടക്കുന്നത്

 

 

Committed to Protect Assam’s land and Culture;Assam CM