കൊളറാഡോ കാട്ടൂതീ; ആയിരം വീടുകള്‍ കത്തിനശിച്ചു; മൂന്നുപേരെ കാണാതായി

Colorado wildfire; Thousand houses were burnt down

0

ന്യൂയോര്‍ക്ക്: യു.എസ് സംസ്ഥാനമായ കൊളറാഡോയിലെ ബൗള്‍ഡര്‍ കൗണ്ടിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ 6000 ഏക്കര്‍ മേഖല കത്തിനശിച്ചു.

ആയിരം വീടുകളെയാണ് അഗ്നി വിഴുങ്ങിയത്. മൂന്നു പേരെ കാണാതായിട്ടുണ്ട്. അപകട സമയം ഇവര്‍ വീടുകളിലായിരുന്നു.

ഏഴുപേര്‍ക്ക് പൊള്ളലേറ്റു. പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. വടക്കന്‍ ഡെന്‍വറിന്‍റെ പ്രാന്തപ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് തീ പടര്‍ന്ന് പിടിച്ചത്. ഏതാനും കൊല്ലമായി കനത്ത വരള്‍ച്ചയിലൂടെ കടന്നുപോകുന്ന കൊളറാഡോയില്‍ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീ വേഗത്തില്‍ പടരാന്‍ കാരണമായത്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വിശീയത്. സൂപ്പീരിയര്‍, ലൂയിസ് വില്ലെ ടൗണുകളിലാണ് വ്യാപക നാശം. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അപകടം ദുരന്തമായി പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനവും നഗരവികസനവും നാശത്തിന്‍റെ തോത് വര്‍ധിക്കാന്‍ കാരണമായതായി വിദഗ്ധകര്‍ പറയുന്നു.

Colorado wildfire; Thousand houses were burnt down