സിപിഎം അംഗം കൂറുമാറി; കൊച്ചി കോര്‍പ്പറേഷന്‍ ഭരണം അനിശ്ചിതത്വത്തില്‍, അവിശ്വാസം പാസായത് അഞ്ച് വോട്ടിന്,

Cochin Corporation administration

0

 

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരം സമിതിയംഗം എംഎച്ച്‌എം അഷ്‌റഫ് സിപിഎം വിട്ട് യുഡിഎഫിനെ പിന്തുണച്ചതോടെ ഇടത് മുന്നണിക്ക് സ്ഥിരം സമിതി നഷ്ടമാവുകയും ഭരണം അനിശ്ചിതത്വത്തിലുമായി. അവിശ്വാസത്തിലൂടെയാണ് നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടമായത്.

കമ്മിറ്റിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതിനാല്‍ ഇടതുമുന്നണി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. അഞ്ചു വോട്ടിനാണ് അവിശ്വാസം പാസായത്. പുതിയ നഗരാസൂത്രണ സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടര്‍ ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു സമയത്ത് തന്നെ അഷറഫ് കൂറുമാറിയേക്കാമെന്ന ആശങ്ക സിപിഎമ്മിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതു തടയാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചത്. അതിനാല്‍ ഇദേഹത്തിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വന്നേക്കാം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച്‌ കൂറുമാറിയാല്‍ ആറു വര്‍ഷം വരെ അയോഗ്യനാക്കപ്പെടും.

പക്ഷെ നടപടിക്രമങ്ങള്‍ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഇദേഹത്തെ തന്നെ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഒരുപക്ഷെ അഷ്‌റഫിന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെട്ടാല്‍ അദേഹത്തിന്റെ ഭാര്യയും മുന്‍ കൗണ്‍സിലറുമായ സുനിയ്ക്ക് സീറ്റ് നല്‍കിക്കൊണ്ട് കൊച്ചങ്ങാടി ഡിവിഷനില്‍ നിന്ന് വിജയിപ്പിക്കാമെന്നും യുഡിഎഫ് കരുതുന്നു.

Cochin Corporation administration