മുഖ്യമന്ത്രിയുടെ ഉപദേശികളുടെ എണ്ണം കൂടുന്നു .. ഇനി കോവിഡ് ഉപദേശകനും

0

മുഖ്യമന്ത്രിയുടെ ഉപദേശികളുടെ എണ്ണം കൂടുന്നു .. ഇനി കോവിഡ് ഉപദേശകനും

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍റെ സഹായം സര്‍ക്കാര്‍ തേടുന്നത്. മൂന്ന് മാസത്തേക്കായിരിക്കും ഇദ്ദേഹത്തിന്‍റെ നിയമനം. രാജീവ് സദാനന്ദന്‍ എത്തുന്നതോടുകൂടി മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശകരുടെ എണ്ണം ആറാകും.

മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദനെ നിയമിച്ചു. മുന്‍ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദന്‍. നിപ രോഗബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് രാജീവ് സദാനന്ദന്‍റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നിയമനം മൂന്ന് മാസത്തേക്കാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിയമനം. അതേസമയം ഈ നടപടിയില്‍ പ്രതികരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം

‘കേരളത്തിലും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു.നിലവില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം വേതനം കൂടാതെ പ്രവര്‍ത്തിക്കുകയാണ് രാജീവ് സാര്‍.
ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല.
വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും.മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാന്‍ ഇടയായത്’, ജയശങ്കര്‍ കുറിച്ചു.