ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ച്‌ ഇന്ത്യ; വിഷയത്തില്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി

CLOSE CONTACT WITH BANGALDESH SARKKAR ; ARINDAM BAGCHI

0

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും ഹിന്ദുക്കള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച്‌ ഇന്ത്യ. വിഷയത്തില്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കൊമില്ല നഗരത്തിലെ നനുവര്‍ ദിഗി തടാകക്കരിയിലുള്ള ദുര്‍ഗാ പൂജാ പന്തലുകള്‍ക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും, ക്ഷേത്രങ്ങള്‍ക്കും, വിഗ്രഹങ്ങള്‍ക്കും നേരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം അഴിച്ച്‌ വിട്ടത്.ബംഗ്ലാദേശിലെ മത-സാമൂദായിക ഐക്യത്തെ തകര്‍ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

ബംഗ്ലാദേശ് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ നിയമവും നിയമസംവിധാനങ്ങളും ശക്തമായി ഇതിനോട് പ്രതികരിക്കും. ധാക്ക ഹൈക്കമ്മീഷനും, ബംഗ്ലാദേശിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അവിടെ സര്‍ക്കാരുമായി ഈ വിഷയത്തില്‍ നിരന്തരം സംവദിക്കുന്നുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വ്യക്തമാക്കിയിട്ടുണ്ട്.ബംഗ്ലാദേശില്‍ ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 60ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിന്ദുക്കളായിട്ടുള്ളവരുടെ വീടുകള്‍ തിരഞ്ഞു പിടിച്ചും തീവ്രവാദികള്‍ അക്രമം നടത്തുകയായിരുന്നു. വിവിധ മുസ്ലീം സംഘടനകളുടെ പേരിലാണ് തീവ്രവാദികള്‍ ഹിന്ദുക്കളെ ആക്രമിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ഹജിഗഞ്ജില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയില്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇത്തരം സംഭവങ്ങള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒവൈദുള്‍ ഖുവാദര്‍ പറഞ്ഞു. സാമൂദായിക സ്പര്‍ധ ഉണ്ടാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. ഇത്തരം അക്രമങ്ങളെ ഒരുമിച്ച്‌ നേരിടണമെന്നും ഖുവാദര്‍ പറഞ്ഞു.

 

CLOSE CONTACT WITH BANGALDESH SARKKAR ; ARINDAM BAGCHI