ഏകീകൃത സിവില്‍ കോഡ്: ഗോവയെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ്

cji-bobde-lauds-goa-for-implementing-uniform-civil-code-

0

പനാജി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയതിന് ഗോവയെ പ്രശംസിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നവര്‍ ഗോവ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തത് ഗോവ നടപ്പാക്കി. അവിടെ നീതി നടപ്പാക്കുക എന്ന സവിശേഷമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

വിവാഹമായാലും പിന്തുടര്‍ച്ചയായാലും എല്ലാ ഗോവക്കാര്‍ക്കും ഒരേ നിയമമാണ്. ഇതില്‍ മതത്തിന്റെ വ്യത്യാസമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ബുദ്ധിജീവികള്‍ പല തരത്തില്‍ അഭിപ്രായം പറയുന്നത് കണ്ടിട്ടുണ്ട്. അവരോടു പറയാനുള്ളത് ഗോവയില്‍ വന്നു കാര്യങ്ങള്‍ മനസ്സിലാക്കണമെന്നാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Content Highlight : CJI Bobde lauds goa for implementing uniform civil code