തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി ;ജനങ്ങള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ വരട്ടെയെന്നും സുരേഷ് ഗോപി എം പി

changes that are convenient for the people Suresh Gopi

0

 

തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും സുരേഷ് ഗോപി എം.പി.ഇതുവഴി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങളും സേവന രീതികളും വരട്ടെയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് കൈമറിയത്. ജനങ്ങള്‍ വിമാനത്താവളം ഉപയോഗിക്കുമ്ബോള്‍ അവരുടെ യാത്രയിലുള്ള ക്ലേശങ്ങള്‍ കുറയ്ക്കാന്‍ ആര്‍ക്ക് സാധിക്കും? ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം.എന്നും സുരേഷ് ഗോപി പറഞ്ഞു.ജനങ്ങള്‍ക്ക്, വിമാനത്താവളം ഉപയോഗിക്കുന്നവര്‍ക്ക് തൃപ്തി പകരുന്ന നടപടിക്രമങ്ങളിലേക്ക് പോകുവാന്‍ സാധിക്കുകയാണെങ്കില്‍ ഈ വിമര്‍ശനം ഒക്കെ കത്തിനശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉറപ്പാക്കുമെന്ന് അദാനി ഗ്രൂപ്പ്. അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ആഭ്യന്തര അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കും. വിമാന കമ്ബനികളുമായി ഇതുസംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നു വരികയാണ്. യൂസേഴ്‌സ് ഫീയില്‍ തീരുമാനം പിന്നീടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഇന്നലെ അര്‍ദ്ധരാത്രിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവുവാണ് കരാര്‍ രേഖകള്‍ ഏറ്റുവാങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക ഉത്തേജക നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും ചുമതലയും ഇനി അദാനി ഗ്രൂപ്പിനാണ്. 50 വര്‍ഷത്തേക്കാണ് കരാര്‍.തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് കൈമാറ്റം സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.കസ്റ്റംസ്, ഇമിഗ്രേഷന്‍, സെക്യൂരിറ്റി, എയര്‍ ട്രാഫിക് മാനേജ്‌മെന്റ്, കമ്യൂണിക്കിഷേന്‍ നാവിഗേഷന്‍ സര്‍വ്വൈലന്‍സ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയര്‍പോര്‍ട്ട് അതോറിറ്റിയ്‌ക്കും വ്യോമയാന മന്ത്രാലയത്തിനും ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്.

 

changes that are convenient for the people Suresh Gopi