സംസ്ഥാനത്ത് നാളെയും മാറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

Chance of heavy rain in the state tomorrow and tomorrow

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മാറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിലായി യെല്ലോ അലര്‍ട്ട് ചുരുക്കിയിരുന്നു.
ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് തെക്കേ ഇന്ത്യന്‍ തീരത്ത് ശക്തമായ മഴ തുടരാന്‍ കാരണം.

Chance of heavy rain in the state tomorrow and tomorrow