ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 19ന്; ഭക്തര്‍ക്ക്‌ പ്രത്യേകം കലം വച്ച്‌ പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള അവസരമില്ല; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പൊങ്കാല

Chakkulathukavu Pongala on November 19

0

 

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നവംബര്‍ 19ന്. കൊവിഡ് പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രത്യേകം കലം വച്ച്‌ പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള അവസരമുണ്ടാകില്ല. ക്ഷേത്ര സന്നിധിയില്‍ ഏഴു വാര്‍പ്പുകളിലായി തയ്യാറാക്കുന്ന പണ്ടാര പൊങ്കാലയില്‍ ഭക്തജനങ്ങള്‍ക്ക് പേരും നാളും നല്‍കി പങ്കെടുക്കാം. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി.

പൊങ്കാല ദിവസം പുലര്‍ച്ചെ മൂന്നിന് നിര്‍മ്മാല്യ ദര്‍ശനം. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ ഏഴിന് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് മുഖ്യകാര്യദര്‍ശിമാരായ രാധകൃഷ്ണന്‍ നമ്ബൂതിരിയും ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയും പണ്ടാര പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി പകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്ബൂതിരി ഭദ്രദീപം തെളിക്കും. പൊങ്കാലയുടെ ഉദ്ഘാടനം ബിന്ദു മനോജ് നിര്‍വഹിക്കും.

പൊങ്കാല നിവേദ്യവും മറ്റു സമര്‍പ്പണങ്ങള്‍ക്കും മേല്‍ശാന്തിമാരായ അശോകന്‍ നമ്ബൂതിരി, രഞ്ജിത് ബി. നമ്ബൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. പൊങ്കാല തയ്യാറായി കഴിയുമ്ബോള്‍ എല്ലാ ഭക്തജനങ്ങക്കും പ്രസാദം വിതരണം ചെയ്യും. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഉച്ചദീപാരാധനയും ദിവ്യാഭിഷേകവും നടക്കും. വൈകിട്ട് ആറിന് ക്ഷേത്ര സന്നിധിയില്‍ കാര്‍ത്തിക സ്തംഭം കത്തിക്കുന്ന ചടങ്ങ് യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കും.

Chakkulathukavu Pongala on November 19