പ്രളയക്കെടുതിയിൽ കേരളത്തിന് സഹായവുമായി കേന്ദ്രം ; 20 രൂപ കണ്‍സഷന്‍ നിരക്കില്‍ 50,000 ടണ്‍ അരി കേരളത്തിന്

CENTRAL GOVT.HELP FOR KERALA FLOOD RELIF

0

 

ദില്ലി ; പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിന് അധിക സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ കണ്‍സഷന്‍ നിരക്കില്‍ 50,000 ടണ്‍ അരി കേരളത്തിന് നല്‍കുമെന്നും ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന ജയ, സുരേഖ അരികളുടെ വിഹിതം വര്‍ധിപ്പിക്കുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്ര വാണിജ്യ ഭക്ഷ്യ വിതരണ മന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത് . പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് വേണ്ട അടിയന്തര സഹായം പെട്ടന്ന് തന്നെ നല്‍കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മഴക്കെടുതിയുടെ പശ്ചാതലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അന്ത്യോദയ അന്ന യോജന (എഎവൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എ്എഫ്എസ്എ മാനദണ്ഡമനുസരിച്ചാണ് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അധിക വിഹിതമായി അരി അനുവദിച്ചിട്ടുള്ളത്. കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്റെ ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

CENTRAL GOVT.HELP FOR KERALA FLOOD RELIF