ടെലിവിഷൻ ചാനലുകൾക്ക് പിടി വീഴും !

Central Government to control Television channels

0

ടെലിവിഷൻ ചാനലുകളെ നിരീക്ഷിക്കുന്ന സമിതിക്ക് നിയമ പരിരക്ഷ നൽകി കേന്ദ്ര സർക്കാർ. ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്ക നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും നിയമലംഘനത്തിൽ കർശന നടപടി സ്വീകരിക്കാനും ഇത് വഴിയൊരുക്കും. ചാനലുകൾക്ക് എതിരെയുള്ള പരാതി പരിഹാരം നിര്‍ദ്ദേശിച്ച് വിജ്ഞാപനവും പുറത്തിറക്കി.ചട്ടങ്ങൾ ലംഘിച്ചാൽ ടിവി പരിപാടികൾ നിർത്തിവെയ്ക്കാൻ സർക്കാർ ഇടപെടും.

ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ രജിസ്‌ട്രേഷൻ നൽകും.ചാനലുകൾക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതിയാണ് നിലവിലുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ (എൻബിഎസ്എ) ഉൾപ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്.

മൂന്ന് ഭാഗങ്ങളായി പരാതി പരിഹാരം നടപ്പിലാക്കാൻ നിർദ്ദേശിച്ചാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.മൂന്ന് തട്ടുള്ള പരാതി പരിഹാരമാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്.  ടിവി ചാനലുകളുടെ പരിപാടിയിൽ പരാതി ഉള്ളവർക്ക് നേരിട്ട് ചാനലുകൾക്ക് പരാതി എഴുതി നൽകാം. അവിടെ പരിഹാരം ഉണ്ടായില്ലെങ്കിൽ മാദ്ധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്ര സർക്കാരിന്റെ നിരീക്ഷ സമിതിയാണ് മൂന്നാമത്തെ ഭാഗം.

മാദ്ധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്ട്രേഷൻ അനുവദിക്കും. ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാൽ സംപ്രേക്ഷണം നിർത്തിവെക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.സമിതി എപ്പോഴൊക്കെ ഇടപെടും എന്ന് വ്യക്തമായി ഉത്തവില്‍ പറയുന്നില്ല. എന്നാല്‍ സമിതിക്ക് നിയമപരിക്ഷ നല്‍കും.

മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്‌ട്രേഷന്‍ അനുവദിക്കും. ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാല്‍ സംപ്രേക്ഷണം നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ പറയുന്നു. ടിവി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും ഇപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല.

പരാതികള്‍ പരിഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണ് ഇപ്പോഴുള്ളത്. പത്രങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഇപ്പോള്‍ നിലവിലുണ്ട്. ടിവി രംഗത്ത് സ്വയം നിയന്ത്രണം എന്നതിനാണ് സര്‍ക്കാര്‍ ഇതുവരെ മുന്‍തൂക്കം കിട്ടിയിരുന്നത്. മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗണ്‍സില്‍ പോലെ ഒരു സംവിധാനത്തിനു പകരം ഉദ്യോഗസ്ഥര്‍ അടങ്ങിയ നിരീക്ഷണ സമിതിക്ക് നിയമപരിരക്ഷ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം.

നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയത്. വാർത്താ ചാനലുകളടക്കം ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച് നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നു. എന്തായാലും ഇപ്പോൾ ചാനലുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയോടെ തന്നെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ടെലി വിഷൻ ചാനലുകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണ് എന്ന് കേന്ദ്ര സർക്കാർ മനസിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ടെലിവിഷൻ ചാനലുകളെ നിയന്ത്രിക്കുവാനൊരുങ്ങുന്നത്. നിരവധി ചാനലുകൾക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. എന്തായാലും ഇക്കാര്യത്തിൽ ഏറെ കരുതലോടെയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്.

 

 

Central Government to control Television channels