ക്ലബ്ബ് ഹൗസ്;നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ

Central agencies observing club house

0

ക്ലബ്ബ് ഹൗസ് നിരീക്ഷണ വലയത്തിൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളും ചർച്ചകളും ക്ലബ് ഹൗസിൽ സജീവമാണെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ ഏജൻസികൾ ക്ലബ്ബ് ഹൗസ് എന്ന നവ സമൂഹ മാധ്യമത്തെ കർശന നിരീക്ഷണത്തിലാക്കിയത്.

കേരളാ പോലീസിന്റെ സൈബർ സെൽ നിരീക്ഷണം ആരംഭിച്ചതിനു തൊട്ട് പിന്നാലെ ക്ലബ്ബ് ഹൗസിനെ കേന്ദ്ര ഏജൻസികളും നിരീക്ഷിക്കുകയാണ്.

തീവ്രവാദസ്വഭാവമുള്ള ചർച്ചകൾ നടക്കുന്നുവെന്ന സംശയത്തെത്തുടർന്ന് സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോം കേന്ദ്ര അന്വേഷണ ഏജൻസികളും ശക്തമായ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നേരത്തെ കേരള പോലീസിലെ സൈബർവിഭാഗം ക്ലബ്ബ് ഹൗസിനെ നിരീക്ഷണവലയിലാക്കിയിരുന്നു.

ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ., മിലിറ്ററി ഇന്റലിജൻസ് എന്നിവയാണ് ഇപ്പോൾ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ 10 ദിവസമായി ക്ലബ്ബ് ഹൗസിൽ ക്ലോസ്ഡ് റൂമുകളുണ്ടാക്കി തീവ്രവാദസ്വഭാവമുള്ള ചർച്ചകൾ നടക്കുന്നതായി ഒരു ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഈ ഏജൻസിയുടെ നിരന്തരനിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്.സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളാണ് നടക്കുന്നത്.

തൃശ്ശൂർ ജില്ലയിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണിത്.ഇത്തരത്തിൽ ഒരു ചർച്ച ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന വിവരം കഴിഞ്ഞയാഴ്‌ച മിലിറ്ററി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിൽ നടക്കുന്ന ക്ലോസ്ഡ് റൂം ചർച്ചകളിൽ പങ്കെടുത്തതായി വിവരം കിട്ടിയവരെ നിരന്തരമായി ഏജൻസികൾ പിന്തുടരുന്നുമുണ്ട്.

തീവ്ര നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ സംശയ നിഴലിൽ നിൽക്കുന്ന സംഘടനയാണ് ഈ ചർച്ചകൾ സംഘടിപ്പിക്കുന്നതിന് പിന്നിൽ എന്ന സംശയത്തെ തുടർന്നാണ് അന്വേഷണ ഏജൻസികൾ ക്ലബ് ഹൗസിനെ നിരീക്ഷിക്കാൻ തുടങ്ങിയത്.

നേരത്തെ സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് കേരളാ പൊലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസില്‍ സജീവമാണ്.

അഡ്മിന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ നിരീക്ഷണം ആരംഭിച്ചു.പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ, സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനിയിരുന്നു നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും പൊലീസ് നിരീക്ഷണം നടത്തിയത്.തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ പൊലീസ് കണ്ടെത്തി.

സ്ത്രീകള്‍ക്ക് എതിരെ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.പോലീസ് നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്ത് വന്നിരിക്കുന്നത്.

ക്ലബ്ബ് ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചകൾ സംബന്ധിച്ച പരാതികൾ വ്യാപകമായിരുന്നു.ഇതേ തുടർന്നാണ് കേരളാപോലീസ് നിരീക്ഷണം ശക്തമാക്കിയത്.കേരളാ പോലീസ് അശ്ളീല ചാറ്റിങ് അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും തീവ്രവാദ സ്വഭാവമുള്ള നിലപാടുകളും ഒക്കെ ക്ലബ് ഹൗസ് ചർച്ചകൾക്കുണ്ടെന്നു മനസിലാക്കിയതിനെ തുടർന്നാണ് സൈബർ വിങ് അന്വേഷണത്തിലേക്ക് കടന്നത്.

കേന്ദ്ര ഏജൻസികൾക്കും ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു.തീവ്ര വാദ സ്വഭാവമുള്ള സംഘടനകൾ ആശയ പ്രചാരണത്തിനായും വിവരങ്ങൾ കൈമാറുന്നതിനായും ഒക്കെ ക്ലബ്ബ് ഹൗസ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചത്.

Central agencies observing club house