വെറൈറ്റി ഹെയർ കട്ടിങ്ങുമായി ബാർബർ ബാലൻ

Burning hair cutting with a hammer knife and fork this barber is another level

0

ത്തിച്ച ശേഷം കത്തി ഉപയോഗിച്ച് ചുറ്റിക കൊണ്ട് അടിച്ച് തലമുടി മുറിക്കും. പൊട്ടിയ ഗ്ലാസിന്റെ കഷ്ണം കൊണ്ട് സ്റ്റൈല്‍ വരുത്തും! പറഞ്ഞു വന്നത് എന്താണ് എന്നായിരിക്കും സംശയം. ഒരു ബാര്‍ബര്‍ഷോപ്പില്‍ മുടിമുറിക്കുന്ന സ്റ്റൈലാണ് മുകളില്‍ പറഞ്ഞത്.

അന്തംവിടേണ്ട. സംഗതി സത്യമാണ്. ഈ ബാര്‍ബറും അയാളുടെ മുടി മുറിക്കല്‍ രീതികളും ഇപ്പോള്‍ ഹിറ്റായി മാറി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാകിസ്ഥാനിലെ ലാഹോറിലുള്ള അലി അബ്ബാസ് എന്ന ബാര്‍ബറാണ് വ്യത്യസ്ത രീതികളാല്‍ ശ്രദ്ധേയനായത്. പരമ്പരാഗതമായ മുടി മുറിക്കല്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ചിന്തയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിന്നിലെന്ന് അലി പറയുന്നു. പൊട്ടിയ ഗ്ലാസിന്റെ കഷ്ണങ്ങള്‍ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്യുന്നതിനിടെയാണ് അലി ഇക്കാര്യം പറഞ്ഞത്.

വീഡിയോയില്‍ അലി ഒരാളുടെ തലയില്‍ കത്തി ഉപയോഗിച്ച് ചുറ്റിക കൊണ്ട് അടിച്ച് മുടി കട്ട് ചെയ്യുന്നത് കാണാം. ആദ്യം ചെറിയ ഭയം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ആസ്വദിച്ചുവെന്നും അലി നന്നായി മുടി മുറിച്ചുവെന്നും ഉപഭോക്താക്കളില്‍ ഒരാള്‍ വ്യക്തമാക്കി.

Content Highlight : Burning hair cutting with a hammer knife and fork this barber is another level