ജോദ്പൂരിൽ കെട്ടിടം തകർന്ന് വീണു: എട്ട് മരണം

Building collapses in Jodhpur: Eight killed

0

ജോദ്പൂരിൽ നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം മറിഞ്ഞു വീണ് എട്ട് മരണം. ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബസ്‌നി വ്യവസായ മേഖലയിലാണ് സംഭവം. കെട്ടിടത്തിൽ പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, പരുക്കേറ്റവർക്ക് 40000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.

തൊഴിലാളികൾ പണിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 14 പേരെ പുറത്തെടുത്തു. എട്ടു പേർ മരിച്ചു, ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഉടമയെയും കോൺട്രാക്ടറെയും പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് ഇന്ദ്രജിത്ത് സിംഗ് വ്യക്തമാക്കി.