കുട്ടികളെ കളിക്കാന്‍ വിളിച്ചു;പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം

Boy brutally beaten by a neighbour

0

 

ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഗുരുതര പരുക്ക് പറ്റിയ പത്താം ക്ലാസുകാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പല്ലന സ്വദേശി അനില്‍ കുമാറിന്റെ മകന്‍ അരുണ്‍കുമാറിനാണ് പരുക്കേറ്റത്. അയല്‍വാസിയായ ശാര്‍ങധരനെതിരെയാണ്(60) പരാതി. ഇയാള്‍ വടി ഉപയോഗിച്ച്‌ ദേഹമാസകലം മര്‍ദ്ദിച്ചെന്ന് കുട്ടി ആരോപിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Boy brutally beaten by a neighbour