അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ രാജ്‌നാഥ് സിംഗ് ലേയിൽ എത്തി

0

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലേയില്‍ എത്തി. ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇന്ന് രാവിലെ രാജ്‌നാഥ് സിംഗ് ലേയില്‍ എത്തിയത്. ഒരു ദിവസം നീണ്ട് നില്‍ക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ ലേ സന്ദര്‍ശനം.

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എംഎം നരവനെ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ട്. സ്തക്‌ന, ലുകുംഗ് മുന്നേറ്റ പ്രദേശങ്ങളിലും രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തും. ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയില്‍ സന്ദര്‍ശനം നടത്തിയതിന് പിറകേയാണ് പ്രതിരോധ മന്ത്രിയും ലേയിലെത്തിയിരിക്കുന്നത്.

നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജൂലായ് മൂന്നിന് ലഡാക് സന്ദർശിക്കാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ പിനീട് അത് മാറ്റിവെച്ച് പ്രധാനമന്ത്രി തന്നെ ലഡാക്കിൽ എത്തിയിരുന്നു.