മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിലെ ബോംബ് പൊട്ടിത്തെറിച്ചു;മൂന്ന് പേരുടെ നില അതീവ ഗുരുതരം

Bomb Blast in Muslim League activist shop

0

പത്തനംതിട്ട; മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു. മല്ലപ്പള്ളി ആനക്കാട് ആണ് സംഭവം. സ്‌ഫോടനത്തിൽ 6 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില അതീവ ഗുരുതരം.മുസ്ലീം ലീഗ് പ്രവർത്തകനായ ബഷീറിന്റെ ചായക്കടയിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

അപകടത്തിൽ സണ്ണി എന്നയാളുടെ നാല് വിരലുകൾ അറ്റുപോയി. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ബഷീർ ഒളിവിൽ പോയി. സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പിയും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് എത്തി ,ബാബറി ബാഡ്ജ് സംഭവങ്ങൾ നടന്ന കോട്ടങ്ങൽ പഞ്ചായത്തിന് സമീപത്താണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇതിന് പോപ്പുലർ ഫ്രണ്ടോ എസ്ഡിപിഐയോ ആയി ബന്ധമുണ്ടെന്നും സംശയമുണ്ട്. സ്‌ഫോടനത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.

സണ്ണി ചാക്കോ, ബേബിച്ചൻ, പി എം ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിയത്. ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേർന്നാണുള്ളത്.

ഇവിടെ സൂക്ഷിച്ച സ്ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. രാവിലെ സമയമായതിനാൽ ചായക്കടയിൽ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേർക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Bomb Blast in Muslim League activist shop