”വണ്ടിപ്പെരിയാർ കേരളത്തിലാണ്”എന്നറിയാത്ത പ്രിഥ്വി രാജിന് നേന്ത്രപ്പഴം അയച്ച് യുവമോർച്ച! 

BJYM Send Banana to Prithviraj Sukumaran 

0

വണ്ടിപ്പെരിയാറിൽ കൊച്ചുകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ  പ്രതികരിക്കാൻ തയ്യാറാകാത്ത സാംസ്ക്കാരിക സിനിമാ രംഗത്തെ പ്രമുഖർക്കെതിരെയുള്ള പ്രതിഷേധം കരുത്താർജ്ജിക്കുന്നു.ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ കേരളത്തിലാണ് എന്നത് കൊണ്ട് ഈ ക്രൂരതയോടു പ്രതികരിക്കേണ്ട എന്നാണോ നമ്മുടെ സാംസ്ക്കാരിക നായകർ എന്ന് അവകാശപ്പെടുന്നവർ കരുതുന്നതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

ജമ്മുവും ഉത്തർപ്രദേശും ഗുജറാത്തും മധ്യപ്രദേശും കർണാടകയും അസമും ഒക്കെ കാണുന്ന സാംസ്ക്കാരിക നായകർ എന്ത് കൊണ്ട് കേരളം കാണുന്നില്ല എന്ന ചോദ്യം ഏറെ പ്രസക്തം തന്നെയാണ്.ഹാഷ് ടാഗ് ക്യാമ്പയിനുകളില്ല,സാംസ്ക്കാരിക നായകരുടെ ഒപ്പു ശേഖരണം ഇല്ല,സിനിമാ രംഗത്തെ പ്രമുഖരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്ല,തെരുവിൽ മെഴുകുതിരിയുമായി പ്രതിഷേധിക്കുവാൻ സ്ത്രീ പക്ഷ സംഘടനകളും ഇല്ല,

എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പ്രതിഷേധങ്ങളിലും സ്ത്രീ സുരക്ഷയിലും ഒക്കെ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.നമ്മുടെ ചില സിനിമാക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള സമയം ഇതിനോടകം അതിക്രമിച്ചിരിക്കുകയാണ്.കേരളത്തിൽ നടക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ഈ സാംസ്ക്കാരിക നായകർക്കെതിരെയുള്ള യുവമോർച്ചയുടെ പ്രതിഷേധത്തെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല,

യുവമോർച്ച മണലൂർ നിയോജക മണ്ഡലം കമ്മറ്റി സാംസ്ക്കാരിക നായകരുടെയും സിനിമക്കാരുടെയും ഇരട്ടത്താപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുകയും യുവമോർച്ച മണ്ഡലം പ്രെസിഡന്റ് വിശാഖ് സൂപ്പർ തരാം പ്രിത്വി രാജിന് നേന്ത്രപ്പഴവും മെഴുകുതിരിയും തീപ്പെട്ടിയും അയച്ചു കൊടുത്തു.സാംസ്ക്കാരിക നായകരുടെ ഇരട്ടത്താപ്പ്  നിലപാടിനോടുള്ള പ്രതിഷേധമാണ് യുവമോർച്ച പ്രകടിപ്പിച്ചതെന്ന് വിശാഖ് പറഞ്ഞു.

നമ്മുടെ സാംസ്ക്കാരിക നായകരും സിനിമാക്കാരും ഒക്കെ പുലർത്തുന്ന ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെവേണം.യുവമോർച്ച പ്രിത്വി രാജിന്  നേന്ത്രപ്പഴം അയച്ച് കൊണ്ട് നടത്തിയ പ്രതിഷേധം സാംസ്ക്കാരിക നായകരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് കരുതാം.

 

 

BJYM Send Banana to Prithviraj Sukumaran