“BJP മുസ്ലിം വിരുദ്ധമല്ല” ഷെഹ്സാദി സെയ്ദ് NBTV യോട്

0

ബി.ജെ.പി ഒരു മതത്തിനു വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണെന്ന മറ്റുള്ളവരുടെ ചിന്ത തെറ്റിദ്ദാരണ മാത്രമാണെന്ന് ബി.ജെ.വൈ.എം. നാഷ്ണല്‍ സെക്രട്ടറി ഷെഹ്‌സാദി സെയ്ദ്.

ബിജെപി. ഒരു

ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് മോദി ഗവണ്‍മെന്റ് എല്ലാ മതങ്ങളെയും എല്ലാ ആളുകളെയൂം ഒരുപോലെ തന്നെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. പുറത്തുള്ളവര്‍ പറയുന്നതു പോലെ ഇത് ഒരു മതത്തിനു വേണ്ടി നില കൊള്ളുന്ന ഒന്നാണെങ്കില്‍ താന്‍ ഒരിക്കലും ഇന്നിവിടെ ഇരിക്കില്ലെന്നും നാഷ്ണല്‍ സെക്രട്ടറി ഷെഹ്‌സാദി സെയ്ദ് കുട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ എന്നും സ്ത്രീ ശാക്തീകരണത്തിനു മുന്‍ഗണന കൊടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി സ്ത്രീകള്‍ മുസ്ലീം നരിടുന്ന മുത്തലാഖ് ഇല്ലാതാക്കുവാന്‍ മോദി വേണ്ടി വന്നു. ഇത്രയും നാള്‍ എന്തു കൊണ്ടാണ് ഇതു പോലുള്ള ഒരു ദുരാചാരം സമൂഹത്തില്‍ നില നിന്നിരുന്നത്.

കേവലം ഒരു ഭക്ഷണം പോരെന്നു പറഞ്ഞു പോലും തലാക്ക് ചൊല്ലുന്ന രീതി സമൂഹത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പ്രഥമീക ആവശ്യങ്ങള്‍ക്കായി പുറത്തേക്കു പോകേണ്ടി വന്നിരുന്ന സ്ത്രീകളുടെ ദുരവസ്ഥ മാറ്റാന്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചതും മോദി സര്‍ക്കരാണെന്നും അവര്‍ പറഞ്ഞു.

BJYM leader to NBTV