ഐഷ സുൽത്താനയ്‌ക്ക്‌ രാജ്യദ്രോഹ കേസിൽ കുരുക്കാകുക വിഷ്ണുവിന്റെ മൊഴി! 

BJYM Leader against Aisha Sultana 

0

ഐഷ സുൽത്താനയ്ക്ക് രാജ്യ ദ്രോഹ ക്കേസിൽ കുരുക്കാകുക യുവമോർച്ച നേതാവ് വിഷ്ണുവിന്റെ മൊഴിയാകും. രാജ്യ ദ്രോഹ പ്രസ്താവനയാണ് ഐഷ സുൽത്താന ചാനൽ ചർച്ചയിൽ നടത്തിയതെന്ന് ഐഷയ്ക്കൊപ്പം ചാനൽ ചർച്ചയിൽ പങ്കെടുത്ത യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി.വിഷ്ണു ചർച്ചയ്ക്കിടയിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഐഷ സുൽത്താന തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു എന്നും വിഷ്ണു ചൂണ്ടിക്കാട്ടുന്നു. ഐഷ സുൽത്താനയുടെ രാജ്യ ദ്രോഹ പരാമർശത്തിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജി വിഷ്ണു തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യ ദ്രോഹ കേസിൽ അന്വേഷണം നടത്തുന്ന ലക്ഷദ്വീപ്  പോലീസ്  തിരുവനന്തപുരത്തെത്തി വിഷ്ണുവിന്റെ മൊഴിയെടുത്തിട്ടുണ്ട്.

ചാനൽ ചർച്ചയ്ക്കിടയിൽ ഐഷ സുൽത്താന നടത്തിയ രാജ്യ ദ്രോഹ പരാമർശത്തെ കുറിച്ചും വിഷ്ണു അതിനോട് പ്രതികരിച്ചതിന് കുറിച്ചും ഒക്കെ അദ്ദേഹം ലക്ഷദ്വീപ് പോലീസിനോട് പറയുകയും ചെയ്തു.ഐഷ സുൽത്താന നടത്തിയ പരാമർശം രാജ്യദ്രോഹ പരമാണ് എന്ന് പലകുറി ചൂണ്ടിക്കാട്ടി എങ്കിലും ഐഷ സുൽത്താന തിരുത്താൻ തയ്യാറായില്ല എന്നും വിഷ്ണു ചൂണ്ടിക്കാട്ടുന്നു.ചാനൽ ചർച്ചയിൽ അവതാരകൻ തന്നെ ഐഷ സുൽത്താന നടത്തിയ പരാമർശം വ്യക്തിപരമാണ് എന്ന് പറഞ്ഞ കാര്യവും യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു എടുത്ത് പറഞ്ഞു.

ലക്ഷദ്വീപ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് ഇക്കാര്യം ബി.ജി വിഷ്ണു എൻ ബി ടി വി യോട് വെളിപ്പെടുത്തിയത്..ഐഷ സുൽത്താന നടത്തിയ പരാമർശം രാജ്യദ്രോഹപരമാണ് എന്ന നിലപാടിൽ തന്നെയാണ് വിഷ്ണു.ജൂൺ 7 നു നടന്ന ചാനൽ ചർച്ചയിൽ ഐഷ സുൽത്താന നടത്തിയ കോവിഡിനെ ഭാരത സർക്കാർ ജൈവായുധമായി ലക്ഷദ്വീപിൽ ഉപയോഗിച്ച് എന്ന പരാമർശമാണ് ഐഷ യ്ക്കെതിരെ രാജ്യ ദ്രോഹ കേസെടുക്കണമെന്ന പരാതിക്കു കാരണം.

കേന്ദ്രസർക്കാർ ലക്ഷദ്വീപ് ജനതയ്‌ക്കെതിരെ  ബയോ വെപ്പൺ ഉപയോഗിച്ച് എന്ന പരാമർശം ഐഷയുടെ ഭാഗത്ത്  നിന്നും ഉണ്ടായതു വലിയ പ്രതിഷേധങ്ങൾക്കു വഴിവെച്ചിരുന്നു.രാജ്യത്തിൻറെ വിവിധഭാഗത്ത് ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യ ദ്രോഹ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടുണ്ട്.

 

 

 

BJYM Leader against Aisha Sultana