17 വയസുകാരിയുടെ മരണത്തിലേ ദുരുഹത;അന്വേഷണം വേണമെന്ന് യുവമോർച്ച

BJYM demands enquiry on 17 year old girls death

0

മുള്ളുമല ഗിരിജൻ കോളനിയിൽ മരണപ്പെട്ട 17 വയസുകാരി പെൺകുട്ടിയുടെ മരണത്തിലേ ദുരുഹതയിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി ബബുൽ ദേവ്.

അടൂർ പ്രവർത്തിക്കുന്ന പ്രൈവറ്റ് കമ്പനിയിൽ നിന്നും ജോലിക്ക് പോയി മടങ്ങിവന്ന പെൺകുട്ടി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് കാട്ടിയതായി കുട്ടിയുടെ ബന്ധുക്കൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്.

ഈ വിഷയത്തെ ചൂണ്ടിക്കാട്ടി ഊരുമൂപ്പൻ പുനലൂർ dysp ക്കു പരാതികൂടി നൽകിയ സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ വ്യക്തത ഉണ്ടെക്കേണ്ടതുണ്ട്, സമാനമായ രീതിയിൽ ഇവിടെ നിന്നും കാണാതായ മറ്റു താമസക്കാരുടെ വിവരവും അന്നെഷണത്തിൽ ഉൾപെടുത്തണമെന്നും,കുട്ടിക്ക് ചികിത്സ കിട്ടാതെ മരണപ്പെട്ടതിനാൽ ലക്ഷങ്ങൾ ഗിരിജൻ കോളനിയിലേക്ക് ആരോഗ്യ ക്ഷേമ പ്രവർത്തനത്തിന് ലഭിക്കുമ്പോൾ ഇത് പാഴാക്കി കളയുകയും, ഇവരുടെ വിഷയത്തിൽ ഇടപെടാതിരിക്കുകയും ചെയ്ത പട്ടിക ജാതി വകുപ്പിനെതിരെയും അനുബന്ധ വകുപ്പിനെതിരെയും നടപടി ഉണ്ടാകണമെന്നും ബബുൽ ദേവ് അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ കുട്ടിക്കും കുടുംബത്തിനും വേണ്ട നിയമ സഹായം നൽകുമെന്ന് യുവമോർച്ച പത്തനാപുരം മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത് കൂട്ടി ചേർത്തു.

BJYM demands enquiry on 17 year old girls death