ബിജെപിയുടെ എംപിമാർക്കുള്ള വിപ്പിൽ ആകാംക്ഷയോടെ ലോകം

Bjp vip for mps

0

ബിജെപിയുടെ എല്ലാ എംപിമാരോടും മുഴുവൻ സമയവും പാർലമെന്റിൽ ഹാജരാകാൻ വിപ്പ് പുറപ്പെടുവിച്ചു ബിജെപി. നിർണ്ണായകമായ നിയമനടപടികൾക്ക് സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ വിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നുവരിയുള്ള വിപ്പാണ് നൽകിയിരിക്കുന്നത്. ലോകസഭയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.കോവിഡ് പശ്ചാത്തലത്തിൽ പല എംപിമാരും സഭയിൽ എത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ആണ് വിപ്പ് പുറപ്പെടുവിച്ചത്.കേന്ദ്ര ഗവൺമെന്റിന്റെ നിർണ്ണായകമായ തീരുമാനം എന്താണന്നറിയാൻ രാജ്യം ഉറ്റു നോക്കുകയാണ്.കർഷകരുടെ ഉന്നമനത്തിനായി കഴിഞ്ഞ സെപ്തംബറിൽ കാർഷികബിൽ കേന്ദ്ര ഗവൺമെന്റ് പാസ്സാക്കിയിരുന്നു.

ഖാലിസ്ഥാൻ വാദികൾ ആ ബില്ലിനെതിരെ പ്രക്ഷോഭം നടത്തുകയും റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ട ആക്രമിക്കുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്യതതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണവും സഭയിൽ നിന്നും പ്രതിക്ഷീക്കാം. ബിജെപിയുടെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നതാണ് രാമക്ഷേത്ര നിർമ്മാണം , തങ്ങൾ നൽകിയ വാക്കു പാലിച്ചു കൊണ്ട് ക്ഷേത്ര നിർമ്മാണം തുടങ്ങാൻ പോകുന്നു.രാമക്ഷേത്ര നിർമ്മാണത്തിനായി രാഷ്ട്രപതി സംഭാവന നൽകിയിരിന്നു. പലമേഖലയിൽ നിന്നുള്ള പ്രമുഖരും രാജ്യത്തെ ജനങ്ങളും ക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുന്നുണ്ട്.

മറ്റൊരു പ്രകടനപത്രികാ നയമായിരുന്നു യൂണിഫോം സിവിൽ കോഡ് , ഒരു രാജ്യം ഒരു നിയമം. ഒരു പക്ഷെ ഇനി ഇന്ത്യാവിരുദ്ധരെ കൂടുതൽ പ്രതിസന്ധിയിലാക്കുക യൂണിഫോം സിവിൽ കോഡ് പാസ്സാക്കുമ്പോൾ ആകും.അത്തരത്തിലുള്ള നിർണ്ണായകമായതും വളരെ പ്രധാനപ്പെട്ടതും ആയ ഒരു നിയമ നടപടിയെ സഭയിൽ നിന്നും പ്രതീക്ഷിക്കാം എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ ബിജെപിയുടെ ഭാഗത്തു നിന്നും ഔദ്യോദികമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പലതരത്തിലുള്ള അഭ്യൂങ്ങൾ പ്രചരിക്കുന്നുണ്ട്.

വളരെ അപ്രതീക്ഷിതമായാണ് പല ബില്ലുകളും പാസ്സാക്കിയത്. പ്രതിപക്ഷത്തെ ഞെട്ടിപ്പിക്കുന്ന നടപടികളാണ് രാജ്യ പുരോഗതിക്കായി കേന്ദ്ര ഗവൺമെന്റ് കൈ കൊള്ളുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ തീരുമാനം പോലും വളരെ അപ്രതീക്ഷിതമായിരുന്നു.ജനസംഖ്യാ നിയന്ത്രണബില്ലിനെയും രാജ്യം ഉറ്റു നോക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലും വളരെ വലിയ ഒരു മാറ്റം പ്രതീക്ഷിക്കാം. നേരത്തെ തന്നെ അത്തരത്തിലുള്ള ഒരു പ്രസ്താവന കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. സാമ്പത്തികമായി ചിലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് എന്ന പ്രക്രിയ നടപ്പിലാക്കണം എന്ന് പ്രധാനമന്ത്രി നിർദ്ദേശം മുന്നോട്ടു വച്ചത്.

ഈ ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.പ്രധാനമന്ത്രി എടുക്കുന്ന തീരുമാനങ്ങളിൽ ക്രിയാത്മകമായി ചർച്ച നടത്തുവാനും തീരുമാനങ്ങൾക്ക് പിന്തുണ നൽകുവാനും ആണ് ബിജെപി എംപിമാർ മുഴുവൻ സമയവും പാർലമെന്റിൽ ഹാജരാകാൻ വിപ്പ് പുറപ്പെടുവിച്ചത്. എന്തായാലും രാജ്യം ആകാംഷയോടെ ഉറ്റു നോക്കുകയാണ്.

Bjp vip for mps