പഞ്ചാബിൽ സംഘടന ശക്തിപ്പെടുത്താൻ ബിജെപി !

BJP to win Punjab

0

കോൺഗ്രസ് ഹൈക്കമാൻഡിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണ്ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയെങ്കിലും പാർട്ടിയിലെ പ്രതിസന്ധി പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല എന്നത് നേതൃത്വം തിരിച്ചറിയുന്നുണ്ട്.

പഞ്ചാബിൽ പാർട്ടിയിലെ ഏറ്റവും കരുത്തനായ നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത് കോൺഗ്രസ് ഹൈക്കമാൻഡിനെ സംബന്ധിച്ചടുത്തോളം അവരുടെ അധികാരവും നിയന്ത്രണവും പാർട്ടിയിൽ അരക്കിട്ടുറപ്പിക്കാൻ കഴിയുന്നതാണ്.ഹൈക്കമാൻഡ് എത്ര ഉന്നത നേതാവിനെയും നിലയ്ക്ക് നിർത്തും എന്ന സന്ദേശം നൽകുമ്പോൾ തന്നെ ഇനി എങ്ങനെ എന്ന ചോദ്യവും അഭിമുഖീകരിക്കുന്നുണ്ട്.

ക്യാപ്റ്റൻ അമരീന്ദർ സിങ് ബിജെപിയിലേക്ക് പോകുമെന്ന് അഭയഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക നീക്കങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല എന്നാണു അറിയുന്നത്.

എന്തായാലും പഞ്ചാബിലെ കോൺഗ്രസിലെ തമ്മിലടി മുതലെടുക്കാനുള്ള എല്ലാ സാധ്യതകളും ബിജെപി പരിഗണിക്കും എന്ന് ഉറപ്പാണ്.പഞ്ചാബിൽ അകാലിദൾ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു.ബിജെപിക്ക് വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ചില സർവേകൾ പറഞ്ഞിരുന്നു.

ബിജെപിയാകട്ടെ തങ്ങളുടെ സംഘടനാ ശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്.കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടി മികച്ച പ്രകടനം തെരഞ്ഞെടുപ്പിൽ കാഴ്ചവെക്കാൻ കഴിഞ്ഞാൽ അത് വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.അതുകൊണ്ട് തന്നെ ക്യാപ്റ്റൻ അമരീന്ദർ സിങ് ബിജെപിയിലെത്തിയാലും അത്ഭുത പെടാനില്ല.

അധികാരത്തിലിരിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം അമരീന്ദർ സിങ് പാർട്ടി വിട്ടുപോകുന്ന സാഹചര്യം ഉണ്ടായാൽ അത് വലിയ ക്ഷീണമാകും.അകാലിദൾ, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികളും അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ നിലപാടുകളെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അകാലിദൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്.സർവേകൾ ആം ആദ്മി പാർട്ടി കാര്യമായ നേട്ടം കൊയ്യുമെന്നു പറയുന്നു.എന്നാൽ നേതൃ മാറ്റത്തിലൂടെ മുഖം മിനുക്കിയ കോൺഗ്രസ് അധികാരം നിലനിർത്തുന്നതിനായുള്ള കഠിന പരിശ്രമത്തിലാണ്.

ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ജന പിന്തുണ കുറഞ്ഞെന്നു മനസിലാക്കിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം.എന്തായാലും മുഖ്യമന്ത്രി സ്ഥാനം നഷ്ട്ടമായ അമരീന്ദർ കോൺഗ്രസ് ഹൈക്കമാന്റുമായി അകൽച്ചയിലാണ്.

കോൺഗ്രസ് വിട്ടുപോകുമോ സ്വന്തം പാർട്ടി രൂപീകരിക്കുമോ മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമോ എന്നൊക്ക വ്യക്തമാക്കേണ്ടത് ക്യാപ്റ്റൻ അമരീന്ദർ സിങ് തന്നെയാണ്.

എന്തായാലും ബിജെപി പരമാവധി നേതാക്കളെയും പ്രവർത്തകരെയും തങ്ങൾക്കൊപ്പം കൂട്ടാനുള്ള പ്രവർത്തനമാണ് നടത്തുന്നത്.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിനു പിന്നാലെ അമരീന്ദർ സിങ് പി സി സി അദ്യക്ഷൻ സിധുവിനെതിരെ നടത്തിയ പ്രസ്താവന ഏറ്റുപിടിച്ച് ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു.

സിദ്ദു വിനു പാക് ബന്ധം ഉണ്ടെന്ന ആരോപണമാണ് അമരീന്ദർ ഉയർത്തിയത്.എന്നാൽ ഈ പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി രംഗത്ത് വരുകയും കോൺഗ്രസിലെ തമ്മിലടിയിൽ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്യുകയാണ്.

പഞ്ചാബ് രാഷ്ട്രീയത്തിൽ നാളിതുവരെ സ്വന്തം നിലയിൽ ഇടം കണ്ടെത്തുവാൻ കഴിയാത്ത ബിജെപി ഇതൊരു അവസരമായി കണ്ടുള്ള കരുനീക്കമാണ് നടത്തുന്നത്.മറ്റു പാർട്ടികളുടെ അസംതൃപ്തരായ നേതാക്കളെ ഒപ്പം കൂട്ടുന്നതിനാണ് ബിജെപിയുടെ നീക്കം.എന്തായാലും ഇനിയെങ്ങോട്ട് എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ക്യാപ്റ്റൻ അമരീന്ദർ സിങ് തന്നെയാണ്.

ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയായെങ്കിലും കോൺഗ്രസിലെ കലഹം കെട്ടടങ്ങിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം എന്ന ലക്ഷ്യവുമായി പി സി സി അദ്യക്ഷൻ സിദ്ദു മുന്നോട്ട് പോകുമ്പോൾ കോൺഗ്രസിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് ഉറപ്പാണ്.എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

അമരീന്ദർ സിങ് പാർട്ടി വിട്ടു പോകുമോ എന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്.

BJP to win Punjab