‘സുവർണ ബംഗാൾ ‘മമതയുടെ തട്ടകത്തിൽ രണ്ടും കല്പിച്ച് ബിജെപി

BJP to win Bengal

0

ബംഗാളിൽ ബിജെപി കച്ചമുറുക്കി ഇറങ്ങുമ്പോൾ തൃണമൂൽ കോൺഗ്രസനും മമതാ ബാനർജിയും ഏറെ വിയർക്കേണ്ടി വരുമെന്നുറപ്പാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബിജെപിയുടെ ഒരു വലിയ നിര നേതാക്കൾ തന്നെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാൻ ബംഗാളിലെത്തുന്നുണ്ട്. 40 താര പ്രചാരകരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപിയുടെ ഭാഗമായ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയും പട്ടികയില്‍ ഇടം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പുറമെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിധിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍, ബിജെപി ബംഗാള്‍ ഘടകത്തിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‌വര്‍ഗീയ, സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയവരാണ് താരപ്രചാരകരിലെ പ്രമുഖര്‍.

അഭിനയരംഗത്തുനിന്ന് പാര്‍ട്ടിയിലെത്തിയ ലോക്കറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി, ബാബുല്‍ സുപ്രിയോ, മനോജ് തിവാരി, ശ്രബന്തി ചാറ്റര്‍ജി, പായല്‍ സര്‍ക്കാര്‍, ഹിരണ്‍ ചാറ്റര്‍ജി എന്നിവരും ബിജെപിക്കായി പ്രചാരണത്തിനിറങ്ങും. നന്ദിഗ്രാമില്‍ മമതാ ബാര്‍ജിക്കെതിരെ മത്സരിക്കുന്ന ബിജെപിയുടെ സുവേന്ദു അധികാരിക്കായി മിഥുന്‍ ചക്രവര്‍ത്തി മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും.

മാര്‍ച്ച് 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ മിഥുന്‍ ചക്രവര്‍ത്തി, ധര്‍മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി എന്നിവര്‍ ഒപ്പമുണ്ടാകുമെന്ന് അധികാരിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.ബിജെപി ഇങ്ങനെ വിജയം നേടാനായി തുണിഞ്ഞിറങ്ങുമ്പോൾ അത് തൃണമൂലിന് ശക്തമായ  വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്.

പശ്ചിമ ബംഗാളിൽ നടന്ന ബ്രിഗേഡ് റാലിയില്‍ മമത ബാനര്‍ജിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു . ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ബംഗാളിനെ സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു . ബംഗാളില്‍ ബിജെപിയുടെ ശക്തി പ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി. മാമതി-മനുഷ്- മനുഷ്യ മുദ്രാവാക്യമുയര്‍ത്തി മമത ബംഗാളിനെ നാണംകെടുത്തി എന്നതുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉന്നയിച്ചു.

സുവര്‍ണ ബംഗാള്‍ ആണ് ബിജെപിയുടെ ലക്ഷ്യം എന്നു പറഞ്ഞ പ്രധാനമന്ത്രി മോദി ‘അ ഷോള്‍ ബംഗാള്‍’ അഥവാ യഥാര്‍ത്ഥ ബംഗാള്‍ എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു.ബംഗാൾ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാൻമാരായ നേതാക്കളെയും ബംഗാളിനെ നശിപ്പിച്ചവരെയും ഒരുപോലെ കണ്ടുനിന്ന സ്ഥലമാണ് ബ്രിഗേഡ് പരേഡ് മൈതാൻ. ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു.

ബംഗാൾ ജനതയെ മമതാ ബാനർജി പിന്നിൽ നിന്നും കുത്തിയെന്നും സമാധാനവും സമൃദ്ധിയുമാണ് ബംഗാൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരു ഭാഗത്ത് തൃണമൂലും ഇടത്, കോൺഗ്രസ് പാർട്ടികളും അവരുടെ ബംഗാൾ വിരുദ്ധ സമീപനവുമാണുള്ളത്. എന്നാൽ മറുഭാഗത്തുള്ളത് ബംഗാളിലെ ജനങ്ങളാണ്. സുവർണ ബംഗാൾ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ബംഗാളിലെത്തിയത് വികസനത്തിന് വേണ്ടിയാണ്. സംസ്‌കാരം സംരക്ഷിച്ച് നിക്ഷേപം വർധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.അടുത്ത 25 വർഷം ബംഗാളിന് നിർണായകമാണ്. വരാനിരിക്കുന്ന അഞ്ച് വർഷത്തിനുള്ളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് 25 വർഷത്തെ വികസനത്തിന് അടിത്തറ പാകുക. കർഷകർക്കും കച്ചവടക്കാർക്കും എല്ലാ ജനങ്ങൾക്കും അവർ കണ്ട സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന ഉറപ്പ് നൽകാനാണ് താൻ കൊൽക്കത്തയിലെത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മമത നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നും തൃണമൂലില്‍ കുടുംബാധിപത്യമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.പശ്ചിമ ബംഗാളിനെ ആവേശത്തിലാഴ്ത്തിയതാണ് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. മോദി മോദി വിളികളുടെയും ജയ്ശ്രീറാം വിളികളുടെയും നടുവിലേയ്ക്ക് പ്രധാനമന്ത്രി എത്തിയപ്പോൾ ബ്രിഗേഡ് മൈതാൻ അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി.തൃണമൂലിനെ ഞെട്ടിച്ച് ലക്ഷക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുത്തത്.

 

 

BJP to win Bengal