കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രക്ഷോഭം ശക്തമാക്കി BJP!

BJP to protest against Karuvannur bank scam

0

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എം ഉന്നത നേതാക്കൾക്ക് പങ്കെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. താഴെത്തട്ടിലുള്ള പരൽ മീനുകളെ പ്രതിയാക്കി വമ്പൻ സ്രാവുകൾ രക്ഷപെടാൻ ശ്രമിക്കുകയാണ് എന്നും BJP സംസ്ഥാന ആദ്യക്ഷൻ കൂട്ടിച്ചേർത്തു. എ.വിജയരാഘവൻ, ഇ.പി ജയരാജൻ, എ.സി.മൊയ്തീൻ എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

മൊയ്തീൻ്റെ ബന്ധുവാണ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ. എ.വിജയരാഘവൻ്റെ പത്നി ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ മത്സരിച്ചപ്പോൾ ചെലവഴിച്ചകോടികൾ ബാങ്ക് തട്ടിപ്പിലേതാണ് എന്ന് സുരേന്ദ്രൻ പറഞ്ഞു. കുത്തഴിഞ്ഞ് തകർന്ന് കിടക്കുന്ന റബ്കോക്ക് ഇ.പി ജയരാജനും മൊയ്തീനും അറിയാതെ കോടികൾ കൊടുത്തു എന്നത് വിശ്വസിക്കാനാകില്ല.

 

സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളും സി പി എം നേതാക്കളുടെ കള്ളപ്പണം സംരക്ഷിക്കാനുള്ള ഇടമാണ്. കേന്ദ്ര സർക്കാർ നിക്ഷേപകർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയപ്പോൾ അതിനെ ഇവർ എതിർക്കാൻ കാരണം ഈ കള്ളപ്പണ നിക്ഷേപമാണ്. അന്ന് യു.ഡി എഫ് നേതാക്കളും സി പി എമ്മിനൊപ്പമായിരുന്നു. അവർക്കും ഒളിപ്പിക്കാൻ കളളപ്പണ നിക്ഷേപമുള്ളതുകൊണ്ടാണിത്.

മലപ്പുറത്തെ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകന് ഏഴു കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.ഇരിങ്ങാലക്കുട മാപ്രാണത്ത് കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ബ്രാഞ്ചിൻ്റെ മുന്നിൽ സഹകാരികളുടെ പ്രതിഷേധ  ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷനായിരുന്നു.

ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരി, ജില്ലാ ട്രഷറർ സുജയ്സേനൻ, മേഖല ജനറൽ സെക്രട്ടറി അഡ്വ രവികുമാർ ഉപ്പത്ത്, ജില്ലാ സെക്രട്ടറി കവിതാ ബിജു,മണ്ഡലം ജനറൽ സെരട്ടറിമാരായ ഷൈജു, വേണു മാഷ്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മുനിസിപ്പൽ പ്രസിഡൻ്റ് സന്തോഷ് ബോബൻ, സുരേഷ്, ഷാജുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ BJP ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. തട്ടിപ്പിൽ സി പി എം നെ ലക്ഷ്യം വെച്ചാണ് BJP മുന്നോട്ട് പോകുന്നത്.

 

 

BJP to protest against Karuvannur bank scam