കോൺഗ്രസിൽ കലഹിക്കുന്ന മുതിർന്ന നേതാക്കളെ റാഞ്ചാൻ ബിജെപി !

BJP to conquer Uttarpradesh

0

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത തെളിയുന്നു.കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് എന്ന ആവശ്യവുമായി രംഗത്ത് ഇറങ്ങിയ മുതിർന്ന നേതാക്കളെ ഇതുവരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞിട്ടില്ല.

പാർട്ടിക്ക് മുഴുവൻ സമയ അദ്യക്ഷൻ വേണമെന്നും ഇവർ ആവശ്യപെടുന്നു.എന്നാൽ ഈ ആവശ്യങ്ങൾ ഒന്നും ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് മുഖവിലയ്ക്ക് എടുത്തിട്ടില്ല,അതേസമയം ബിജെപി യാകട്ടെ കോൺഗ്രസിൽ കലഹവുമായി നിൽക്കുന്ന നേതാക്കളെ നോട്ടമിട്ടു രംഗത്ത് വന്നിട്ടുണ്ട്.

മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ തങ്ങളുടെ പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. ഗുലാം നബി ആസാദ്,കപിൽ സിബൽ അങ്ങനെ പ്രമുഖ നേതാക്കളാണ് നേതൃത്വവുമായി കലഹിക്കുന്നത് എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്.

കോൺഗ്രസിൽ നിന്നും പല നേതാക്കളെയും ബിജെപിയിൽ എത്തിക്കുന്നതിനാണ് നേതാക്കൾ ശ്രമിക്കുന്നത്.ഇതിനായുള്ള ചർച്ചകൾ ബിജെപി തുടങ്ങിയതായാണ് വിവരം

.ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില പ്രമുഖ നേതാക്കൾ ബിജെപിയിൽ അംഗത്വമെടുക്കും. സമാജ് വാദി പാർട്ടി, ബി എസ് പി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെയും ബിജെപി നേതൃത്വം നോട്ടമിട്ടിട്ടുണ്ട്.എന്തായാലും ഉത്തർപ്രദേശിൽ സർവേ കൾ നൽകിയ ആത്മ വിശ്വാസവുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്.

ഉത്തർ പ്രദേശിൽ ബിജെപി അധികാര തുടർച്ച സ്വന്തമാക്കും എന്നാണു സർവേകൾ പറയുന്നത്.അതേസമയം ബിജെപിയാകട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുകയും സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കുകയൂം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഉത്തരപ്രദേശിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഭാരി.

സംസ്ഥാനത്തെത്തിയ ധർമേന്ദ്ര പ്രധാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർഥി നിർണ്ണയത്തിൽ വിജയ സാധ്യത മാനദണ്ഡമാക്കണം എന്നാണു ബിജെപിയുടെ തീരുമാനം.

ബിജെപിയെ സംബന്ധിച്ചടുത്തോളം മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഇക്കുറി മത്സര രംഗത്ത് നിന്ന് മാറി നിൽക്കുന്നതിനുള്ള സാധ്യതയുണ്ട്.ഉത്തർ പ്രദേശിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധിയാകും മുന്നിൽ നിന്നും നയിക്കുക എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

യോഗി ആദിത്യനാഥിന് ബദൽ പ്രിയങ്ക ഗാന്ധി എന്ന പ്രചാരണമാണ് കോൺഗ്രസിന്റേത്.എന്നാൽ ബിജെപിയാകട്ടെ വികസന ,ജന ക്ഷേമ പദ്ധതികൾ എടുത്തുകാട്ടിയാണ് ജനങ്ങളെ സമീപിക്കാൻ തയ്യാറെടുക്കുന്നത്. ബിജെപി,എസ് പി,ബി എസ് പി എന്നീ പാർട്ടികൾ അടക്കിവാഴുന്ന ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ട്ടമായില്ല എന്ന് വ്യക്തമാക്കേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ്.

എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ മഹാ സഖ്യം എന്നത് ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും പ്രയോഗികമാകുന്നതിനു സാധ്യതയില്ല. ഇപ്പോഴും സമാജ് വാദി പാർട്ടിയും കോൺഗ്രസ്സും എസ് പിയും തമ്മിൽ സഖ്യ ചർച്ചകളൊന്നും തന്നെ നടക്കുന്നുമില്ല.നേതാക്കൾ തമ്മിൽ ചർച്ചകളിലേക്ക് കടന്നാൽ മാത്രമേ സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാൻ കഴിയൂ.

എന്തായാലും ബിജെപി ഇതര പാർട്ടികളിൽ നിന്നുള്ളവരെ തങ്ങൾക്കൊപ്പം എത്തിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ്.മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുമായുള്ള ആശയ വിനിമയം അടക്കം ബിജെപിയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.പുതുമുഖങ്ങളെ മത്സര രംഗത്ത് ഇറക്കുന്നതോടെ ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ കഴിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

സർവേകളിൽ നിന്നും ഉത്തർപ്രദേശിൽ ഭരണ വിരുദ്ധ വികാരം കുറവാണ് എന്ന് വ്യക്തമായത് ബിജെപിക്ക് ആശ്വാസം പകരുന്ന കാര്യം തന്നെയാണ്.എന്തായലും മറ്റു പാർട്ടികളെ ഏറെ പിന്നിലാക്കിയുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്.

ആരെയൊക്കെ ബിജെപി തങ്ങളുടെ പാളയത്തിൽ എത്തിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ഉത്തർ പ്രദേശിൽ അധികാര തുടർച്ച നേടാൻ കഴിഞ്ഞാൽ അത് ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യും.അതുകൊണ്ട് തന്നെ കരുതലോടെയാണ് ബിജെപിയുടെ ഓരോ നീക്കവും .

BJP to conquer Uttarpradesh