സുധീറും ആശാനാഥും ഞെട്ടിച്ചത് ഇരുമുന്നണികളേയും!

BJP Second place in Attingal

0

തിരുവനന്തപുരം ജില്ലയിൽ ബി ജെ പി യുടെ  വളർച്ച ഇരു മുന്നണികളേയും ആശങ്കപെടുത്തുകയാണ്. നേമത്ത് ബി ജെ പിയെ പരാജയ പെടുത്തിയ ഇടത് മുന്നണി ജില്ലയിൽ കോൺഗ്രസിനേക്കാൾ ഭയക്കേണ്ട ശക്തിയായി ബി ജെ പി മാറിയിരിക്കുന്നു എന്ന് മനസിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയോജക മണ്ഡലങ്ങളിലേക്ക് BJP യുടെ സ്വാധീനം വർദ്ധിച്ചിരിക്കുകയാണ്.

BJP യുടെ വളർച്ചയിൽ എടുത്ത് പറയേണ്ട രണ്ട് മണ്ഢലങ്ങൾ ആറ്റിങ്ങലും ചിറയിൻകീഴുമാണ്. ആറ്റിങ്ങലിൽ BJP സ്ഥാനാർത്ഥി അഡ്വ: പി സുധീറാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.ആറ്റിങ്ങലിൽ NDA ക്ക് ഉജ്വല മുന്നേറ്റം കാഴ്ച്ച വെയ്ക്കാൻ കഴിഞ്ഞു. LDF ൻ്റെ വോട്ട് കുറഞ്ഞതെങ്ങനെയെന്ന് CPM മറുപടി പറയണം എന്ന് ആറ്റിങ്ങലിലെ സ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ആവശ്യപെട്ടു.

നിയമസഭ തെരഞ്ഞടുപ്പിൽ ആറ്റിങ്ങലിൽ ഏറ്റവും മികച്ച മുന്നേറ്റം ഉണ്ടായത് BJP ക്ക് ആണ് . കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിനേക്കാൾ പുതിയ  10,000 വോട്ട് മണ്ഡലത്തിൽ കൂടിയിട്ടും LDF ന് 5.85% വോട്ട് കുറഞ്ഞു . എങ്ങനെ ഇത്രയും വോട്ടു കുറഞ്ഞുവെന്ന് CPM നേതൃത്വം മറുപടി പറയണം എന്ന് പി.സുധീർ ആവശ്യപെട്ടു.അതേ സമയം NDA ക്ക് 10,660 വോട്ട് (6%.) വർദ്ധിച്ചു .

ഏറ്റവും കൂടുതൽ വോട്ട് വർദ്ധിച്ചത് NDA ക്ക് ആണ് . ബി ജെ പി യെ രണ്ടാം സ്ഥാനത്ത് എത്തിച്ച ജനങ്ങളുടെ പ്രതീക്ഷക്ക് ഒപ്പം നിൽക്കും എന്നും പി.സുധീർ വ്യക്തമാക്കി.മണ്ഡലത്തിലെ പ്രതിപക്ഷ കക്ഷിയായി ബിജെപി മാറിയിരിക്കുകയാണ്. ആറ്റിങ്ങൽ എന്ന സി പി എം സ്വാധീന മേഖലയിൽ ബി ജെ പി നടത്തിയ മുന്നേറ്റം അതും സി പി എം വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ എത്തിച്ച BJP യുടെ മുന്നേറ്റം സി പി എം നെ ഞെട്ടിച്ചിരിക്കുകയാണ്.

ചിറയിൻകീഴിൽ ബി ജെ പി മൂന്നാം സ്ഥാനത്ത് ആണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാൾ ഇരട്ടി വോട്ടുകളാണ് നേടിയത്. യുവമോർച്ച നേതാവും തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറുമായ ആശാനാഥാണ് ഇവിടെ ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഢലങ്ങൾക്ക് പുറത്തേക്ക് ബി ജെ പി വളരുന്നത് ഇരുമുന്നണികളെയും ഞെട്ടിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ രണ്ട് സംവരണ മണ്ഢലങ്ങളിൽ BJP കൈവരിച്ച നേട്ടം ഇരുമുന്നണികളേയും ആശങ്കപെടുത്തുകയാണ്. സവർണ്ണരുടെ പാർട്ടിയെന്ന് BJP യെ വിളിക്കുന്ന കോൺഗ്രസിനും സി പി എം നും ഉള്ള രാഷ്ട്രീയ മറുപടി തന്നെയാണ് ബി ജെ പി ഈ രണ്ട് സംവരണ മണ്ഢലങ്ങളിലും നൽകിയിരിക്കുന്നത്. ബി ജെ പി യുടെ നേട്ടം മാത്രമല്ല തങ്ങളുടെ വോട്ട് ബാങ്കിലുണ്ടായ ചോർച്ചയും ഇരു മുന്നണികളേയും ഞെട്ടിച്ചിരിക്കുകയാണ്.

ആറ്റിങ്ങലും ചിറയിൻകീഴും ഭാവിയിൽ പ്രതീക്ഷയുള്ള മണ്ഢലമായി ബി ജെ പി മാറ്റിയിരിക്കുകയാണ്. ഇരുമണ്ഡലങ്ങളിലും തങ്ങൾ പ്രതിപക്ഷ ദൗത്യം നിർവ്വഹിക്കുമെന്നും BJP നേതാക്കൾ പറയുമ്പോൾ മണ്ഢലം പിടിച്ചെടുക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തം. തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ഭൂമികയിൽ ബി ജെ പി അവരുടെ ഇടം കണ്ടെത്തിക്കഴിഞ്ഞു. വിജയിക്കുന്ന പാർട്ടിയായി ബി ജെ പി മാറുന്നതിന് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നാൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്.

 

 

 

BJP Second place in Attingal