ഒന്നിൽ പിഴച്ചത് മൂന്നിൽ;സഞ്ജിത്തിന്റെ കൊലപാതകം ആദ്യശ്രമമല്ല ;ശക്തമായി തിരിച്ചടി ഉറപ്പ്

BJP says it will retaliate strongly

0

പാലക്കാട് ഇന്ന് രാവിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അതിദാരുണമായി കൊല്ലപ്പെട്ടത് ആദ്യത്തെ ശ്രമത്തിലല്ല.ഇതിനു മുൻപും രണ്ടു തവണ സഞ്ജിത്തിനെ കൊലപ്പെടുത്താൻ എസ്ഡിപി ശ്രമിച്ചിട്ടുണ്ട്.ഒരു തവണ കൊലപ്പെടുത്താൻ ശ്രമിച്ച വെള്ളനാട് സ്വദേശി അൻവർ സാധിക്കും പള്ളിത്തെരുവ് സ്വദേശി സബീർ അലിയും പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.ഇതിനു മുൻപും സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഹാരിസും ഇശാഖുമായും സഞ്ജിതും സംഘവും വാക്കുതർക്കം ഉണ്ടായിട്ടുള്ളതാണ്.

ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റ സഞ്ജീവ് അന്ന് ആശുപത്രിയിൽ കുറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്നു.ആക്രമണത്തിന് ശേഷം മുങ്ങിയ പ്രതികളെ പോലീസ് അതി സാഹസികമായാണ് അന്ന് പിടികൂടിയത്.CCTV ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും.പ്രതിയകൾക്കെതിരെ പല സ്റ്റേഷനുകളിലും പരാതികൾ നിലവിലുണ്ട്.

ഇന്ന് തികച്ചും ആസൂത്രിതമായി സഞ്ജിത്തിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അക്രമികൾ എത്തിയതും കൊലപ്പെടുത്തിയതും.ഒരു കാരണവശാലും സഞ്ജിത് രക്ഷപെടാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇന്നത്തെ ആക്രമണം എന്ന് വേണം കരുതാൻ.കേരളത്തിലുടനീളം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്.

കൊലപാതകത്തിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞത് ജനങ്ങളെ കൂടെനിര്‍ത്തി പ്രതിരോധിക്കും എന്നാണ്.ഭരണത്തിന്റെ തണലിലാണ് എസ്ഡിപിഐക്കാര്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്.ഇത് ഇനിയും കൈയുകെട്ടി നോക്കിയിരിക്കാനാവില്ല. സുരേന്ദ്രന്റെ വാക്കുകളിലൂടെ പറയാതെ പറഞ്ഞുവയ്ക്കുന്നത് അടിക്ക് തിരിച്ചടി എന്നു തന്നെയാണ്.

എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഎമ്മും പോലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. പത്തു ദിവസത്തിനുള്ളില്‍ രണ്ട് ആര്‍എസ്്എസ് പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളില്‍ വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍.

എസ്ഡിപിഐ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.കൊലപാതകങ്ങളില്‍ എസ്ഡിപിഐയുടെ പേരു പറയാന്‍ പോലും പോലീസ് മടിയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും കെ. സുരേന്ദ്രന്‍ പറയുന്നുണ്ട്..