അതൊരു മലയാളി പെൺകുട്ടിയായിരുന്നു; ഇടതനേയും വലതനേയും ഓർമ്മിപ്പിച്ച് സുരേന്ദ്രൻ

0

സംസ്ഥാനത്തെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടേയും ഐക്യ ജനാധിപത്യ മുന്നണിയുടേയും തനിനിറം തുറന്ന് കാട്ടി BJP സംസ്ഥാന അദ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് കെ. സുരേന്ദ്രൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാനത്തെ ഇരുമുന്നണികളെയും വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. കെ.സുരേന്ദ്രൻ ഏറെ പ്രസക്തമായ കാര്യം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്. BJP സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെയാണ്.

 

“ഇസ്രായേലിൽ ഒരു മലയാളി നഴ്സ് തീവ്രവാദി ആക്രമത്തിൽ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികൾ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ മൗനം. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നു.” ഇങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം കെ.സുരേന്ദ്രൻ ചേർത്തിട്ടുണ്ട്. എന്തായാലും കേരളത്തിൽ പാലസ്തീനും ഇസ്രായേലും ഒക്കെ ചെയ്യുത്തുന്ന സ്വാധീനം ഇതിൽ നിന്ന് വ്യക്തമാണ്. പാലസ്തീൻ കേരളത്തിലെ ഇടതനും വലതനും ഒക്കെ ഏറെ പ്രാധാന്യമുള്ളതാണ്. കാരണം മുസ്ലിം വോട്ട് ബാങ്ക് കേരളത്തിൽ ഏറെ നിർണ്ണായകമാണ് എന്നത് തന്നെയാണ്. നമ്മുടെ സംസ്ഥാനത്ത് ഈ വിഷയത്തിൽ നമ്മുടെ LDF ഉം UDF ഉം സ്വീകരിക്കുന്ന സമീപനം മലയാളി യുവതിയോടുള്ള താല്പര്യത്തേക്കാൾ പാലസ്തീനോടുള്ള താല്പര്യം തന്നെയാണ് വ്യക്തമാക്കുന്നത്. എന്ത് കൊണ്ടാണ് ഇവർക്ക് പാലസ്തീനോട് ഇത്ര താല്പര്യം എന്ന് ചിന്തിച്ചാൽ വോട്ട് ബാങ്ക് താല്പര്യം വ്യക്തമാകും അവർ ഇടതനും വലതനും വോട്ട് ബാങ്കിനേക്കാൾ വലിയ താല്പര്യമൊന്നും ഇല്ല. അതുകൊണ്ട് തന്നെ നമ്മുടെ മുഖമന്ത്രിയും പ്രതിപക്ഷ നേതാവുമൊന്നും ഇതിലൊന്നും പ്രതികരിക്കില്ല. അവരിങ്ങനെ തീവ്രവാദത്തിന്റെ പേരിൽ സംഘടിത മതശക്തിയെ പിണക്കുന്ന നിലപാടുകളൊന്നും സ്വീകരിക്കില്ല. അവർ വേണമെങ്കിൽ ഇസ്രായേലിനെ കുറ്റപെടുത്തും പാലസ്തീൻ ഐക്യദാർഢ്യം നടത്തും.