സംഘർഷം തുടരുന്ന ബംഗാളിൽ ബിജെപി ദേശീയ പ്രതിനിധി സംഘമെത്തി

0

തിരഞ്ഞെടുപ്പിന് ശേഷം സംഘർഷം തുടരുന്ന പശ്ചിമബംഗാളിൽ ബിജെപി ദേശീയ പ്രതിനിധി സംഘമെത്തി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢ നയിക്കുന്ന സംഘത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരനുമുണ്ട്.

ബിജെപി ദേശീയ നേതൃത്വത്തിൻ്റെ നിർദേശം അനുസരിച്ചാണ് യാത്ര. ദേശീയ ജനറൽ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ് എം.പി, ദുഷ്യന്ത് ഗൗതം എം.പി, ശിവ പ്രകാശ് ജി എന്നിവരും ദേശീയ അധ്യക്ഷനൊപ്പമുണ്ട്. ബംഗാളിലെ ” സർക്കാർ സ്പോൺസേർഡ് ” അക്രമത്തിൽ നിരവധി ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞു.

അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് (ബുധൻ ) രാജ്യവ്യാപക ധർണ നടത്തും. സിപിഎം ഭരണം തകർത്തെറിഞ്ഞ ബംഗാളിൽ വീണ്ടും ദുരിതം വിതയ്ക്കുകയാണ് മമത ബാനർജിയുടെ ഏകാധിപത്യമെന്ന് വി മുരളീധരൻ ഫേസ് ബുക്കിൽ കുറ്റപ്പെടുത്തി. വംഗനാട്ടിൽ സമാധാന സ്ഥാപനമെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനമെന്നും മുരളീധരൻ പറഞ്ഞു.