രാഹുലിനെ പരിഹസിച്ച് BJP നേതാക്കൾ!

BJP leaders against Rahul Gandhi

0

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അനാവശ്യ ആരോപണവുമായി എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടി നൽകി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഹുൽ ഗാന്ധിയ്ക്ക് ബുദ്ധി നഷ്ടമായെന്ന് അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നത്.

കൊറോണയുടെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തിനാണ് ഗിരിരാജ് സിംഗ് ട്വിറ്ററിലൂടെ മറുപടി നൽകിയത്. ഇറ്റാലിയൻ ഭാഷയിലായിരുന്നു ട്വീറ്റ്.

ഒരു രാജകുമാരനെക്കുറിച്ച് പറയാം. അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നഷ്ടമായിരിക്കുകയാണ്. ഇനി ബുദ്ധി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.കൊറോണ മരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കൈമാറുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്‌കരിച്ച് അയക്കാൻ രാഹുലിന് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ ഏജൻസിയായ പിടിഐ പങ്കുവെച്ച ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. രാജ്യത്ത് ഓക്‌സിജന്റെ അഭാവം മാത്രമല്ല, സത്യത്തിന്റെയും, അവബോധത്തിന്റെയും അഭാവമുണ്ടെന്നായിരുന്നു രാഹുൽ പറഞ്ഞത്.

 

അതിനിടെ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് BJP വക്താവ് സമ്പിത് പാത്ര രംഗത്ത് വന്നു. കൊറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്‌സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര. കോൺഗ്രസും ആം ആദ്മി പാർട്ടിയും മഹാമാരിയ്ക്കിടയിൽ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സമർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സമ്പിത് പാത്ര വിവരങ്ങൾ പുറത്തുവിട്ടത്.സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്ര സർക്കാരിന് നൽകിയ കണക്ക് പ്രകാരം രാജ്യത്ത് ആരും തന്നെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല.

സംസ്ഥാനങ്ങൾ ശേഖരിച്ച് നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതെന്നും ഇത്തരം കണക്കുകൾ കേന്ദ്ര സർക്കാർ നിർമ്മിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമ്പിത് പാത്ര പറഞ്ഞു. കൊറോണ മഹാമാരി സംബന്ധിച്ചും വാക്‌സിൻ വിതരണം സംബന്ധിച്ചും അദ്ദേഹം ഇത്തരത്തിൽ അഭ്യൂഹങ്ങൾ പരത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വിറ്റർ ട്രോളായാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

BJP leaders against Rahul Gandhi