ഇടത്- ജിഹാദി കൂട്ടുകെട്ടിനെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധം

0

തിരുവനന്തപുരം: ഇടത്- ജിഹാദി കൂട്ടുകെട്ടിനെതിരെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ പരിപാടികൾ നടത്തി.

എസ്ഡിപിഐ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എറണാകുളത്ത് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇസ്ലാമിക ഭീകരവാദ ശക്തികൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ വിദ്വേഷ പ്രചരണവും രാജ്യത്തെ തകർക്കാനുള്ള ആസൂത്രണവും കേരളത്തിൽ നിർബാധം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബുവും വയനാട് യുവമോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ ക‍ൃഷ്ണനും കോഴിക്കോട് സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും പ്രതിഷേധത്തിന് നേതൃത്വം നൽകി. മലപ്പുറത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.ഗോപാലകൃഷ്ണനും പാലക്കാട് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. പാലക്കാട് സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും പങ്കെടുത്തു.

തൃശ്ശൂരിൽ സംസ്ഥാന ജനറൽസെക്രട്ടറി എംടി രമേശ്, കോട്ടയത്ത് ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ് രാധാകൃഷ്ണൻ, ആലപ്പുഴ ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയും പരിപാടിയുടെ ഉദ്ഘാടനം നടത്തി. ഇടുക്കിയിൽ സംസ്ഥാന വക്താവ് ടിപി സിന്ധുമോളും പത്തനംത്തിട്ട സംസ്ഥാന സെക്രട്ടറി എസ്.സുരേഷും കൊല്ലത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണനും കളക്ട്രേറ്റ് മാർച്ചുകൾ ഉദ്ഘാടനം ചെയ്തു.