‘ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സി.പി.എം ഉണ്ടാക്കി കൊടുക്കുന്നു ‘

BJP against CPM

0

തിരുവല്ല കൊലപാതകം RSS ന് മേൽ കെട്ടിവെയ്ക്കാനുള്ള സി പി എം നീക്കം തുറന്ന്  കാട്ടി ബി ജെ പി രംഗത്ത്. BJP സംസ്ഥാന വക്താവ് സന്ദീപ് വാര്യർ സി പി എം നെ വിമർശിച്ച് രംഗത്ത് വന്നു.

വ്യക്തിവൈരാഗ്യമെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത്‌ സിപിഎം ഉണ്ടാക്കികൊടുക്കുകയാണ്  എന്ന് സന്ദീപ് വാര്യർ പറഞ്ഞു.

 

കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് എന്നും അദ്ദേഹം സി പി എം നേതാക്കളോട് ആവശ്യപ്പെട്ടു.

 

ഡിവൈഎഫ്ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുന്നു . പ്രതികളിൽ ഒരാൾ മുൻ യുവമോർച്ചക്കാരൻ ആണെന്ന് കണ്ടാണ് കൊലപാതകം ആർ എസ്‌ എസിന്റെ തലയിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിച്ചത് . എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്‌പോലും ഉണ്ടായില്ല എന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.

https://m.facebook.com/story.php?story_fbid=6556663591042018&id=692247824150320&sfnsn=wiwspwa