ഗൂഢാലോചനക്കാർക്ക് തിരിച്ചടി ; ആ വിജയത്തിന്റെ പിന്നിൽ ഇതാണ് !

Tripura CM against CPM

0

പശ്ചിമ ബംഗാളിൽ അധികാരത്തിന്റെ തണലിൽ രാഷ്ട്രീയ ആക്രമണം നടത്തുന്ന തൃണമൂൽ അതേ ആക്രമണം തൃപുരയിൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങിയത്.

തൃണമൂൽ കോൺഗ്രസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുകയായിരുന്നു ബിജെപി.ഇങ്ങനെ തൃണമൂലിനെ നേരിട്ട ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്.ബിജെപിയുടെ വിജയത്തെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ ഗൂഢാലോചനക്കാർക്കുള്ള ഉചിതമായ മറുപടിയെന്നാണ് വിശേഷിപ്പിച്ചത്.ബിപ്ലബ് ഗൂഢാലോചനക്കാർ എന്ന് വിശേഷിപ്പിച്ചത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയേയും ആണ്.

ചില മാധ്യമ പ്രവർത്തകരും ഇത്തരം ഗൂഢാലോചനയിൽ പ്രതിക്കൂട്ടിലാണ്.തൃപുരയിൽ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ ചില മാധ്യമങ്ങൾ മസ്ജിദ് തകർത്തതായി വാർത്ത നൽകിയിരുന്നു.ഈ വാർത്ത വ്യജമാണ്‌ എന്ന് തൃപുര ഡി.ജി.പി തന്നെ വ്യക്തമാക്കുകയും ചെയ്തു.അതേ സമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ തൃപുരയിലെ സംഘർഷങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.തൃപുരയെ മോശമാക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇപ്പോൾ ഈ ആസൂത്രിത നീക്കത്തിനുള്ള മറുപടി യാണ് തൃപുരയിലെ നിവാസികൾ നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാതാ തൃപുരേശ്വരി ക്ഷേത്രത്തിൽ ദർശന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രസർക്കാർ തൃപുരയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ജനക്ഷേമ,വികസന പദ്ധതികൾ ഉയർത്തികാട്ടിയ മുഖ്യമന്ത്രി തൃപുര വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണെന്നും തൃപുരയുടെ പ്രയാണം ശരിയായ ദിശയിലാണ് എന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തൃപുരയിലെ ജനങ്ങൾ ബിജെപിയെ വിജയിപ്പിച്ച് കൊണ്ട് പ്രകടിപ്പിച്ചതെന്നും ബിപ്ലബ് അഭിപ്രായപ്പെട്ടു.തൃപുരയിലെ ക്രമ സമാധാനം തകർന്നതായി പ്രചരിപ്പിച്ചതും അന്താരാഷ്ട്ര തലത്തിൽ തൃപുരയുടെ മുന്നോട്ടുള്ള കുതിപ്പിനെ തകർക്കാനുള്ള നീക്കം നടന്നെന്നും ഒക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി.

25 വർഷം അധികാരത്തിലിരുന്ന സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയെ തകർത്തെറിഞ്ഞുകൊണ്ട് 2008 ലാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്.ഇപ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ബിജെപിയുടെ ജന പിന്തുണ വ്യക്തമാക്കുന്നതാണ്.പുതിയതായി തെരഞ്ഞെടുക്കപെട്ട ജന പ്രതിനിധികൾ ഞങ്ങളുടെ ക്ഷേമത്തിനും തൃപുരയുടെ വികസനത്തിനുമായി നിലകൊള്ളണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.