സ്റ്റാറ്റസ് ഇടുവാൻ ബൈക്ക് റൈസിംഗ്;എതിരെവന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്

Bike racing to put status; young man injured in oncoming vehicle collision

0

സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടുവാൻ ബൈക്ക് റൈസിംഗ് നടത്തുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്.

നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കൾ റേസിംഗ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് വാഹനം യുവാവിന്റെ ബൈക്കിൽ ഇടിച്ച് യുവാവിൻ്റെ കാലൊടിയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്ക് കുറുകെ പിടിച്ചതിൽ ആണ് അപകടം ഉണ്ടായത് ഇതാണ് ബുള്ളറ്റിൽ എത്തിയവർ ചോദ്യം ചെയ്തു മർധിക്കാൻ ഉണ്ടായ കാരണം.ഇതിനിടെ അപകടത്തിൽ കാലൊടിഞ്ഞു എന്നു കണ്ടതോടെ ബുള്ളറ്റിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു.

കാലൊടിഞ്ഞ
യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ് . വട്ടിയൂർക്കാവ് സ്വദേശിയാണ് യുവാവ് എന്നു വിവരം.സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാനായുള്ള ഫോട്ടോ, വീഡിയോ, ഷൂട്ട് നടത്തുകയായിരുന്നു യുവാക്കൾ.

സ്ഥിരം വൈകുന്നേരങ്ങളിൽ ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും , വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് വരുന്ന വിധത്തിൽ ഇത്തരം റൈസിംഗ് നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.

അതേ സമയം പോലീസ് സ്റ്റേഷനിൽ മർദനത്തെ കുറിച്ചോ അപകടത്തെ കുറിച്ചോ, ഇത്തരത്തിൽ ബൈക്ക് റെസിങ്ങിനെ കുറിച്ചോ യാതൊരു പരാതിയും ലഭിച്ചിട്ടില്ല.

Bike racing to put status; young man injured in oncoming vehicle collision