ഭീകരതയോട് വിട്ടു വീഴ്ചയില്ലാതെ സൈന്യം!

Biggest Infiltration Attempt In J&K In Recent Years, Army Operation On

0

ജമ്മു കാശ്മീരിൽ സുരക്ഷാ സേന കണ്ണ് തുറന്നും കാത് കൂർപ്പിച്ചും രംഗത്തിറങ്ങി, പാകിസ്ഥാൻ പിന്തുണയോടെ ഭീകര വാദികൾ നടത്തിയ വലിയ നീക്കം സംബന്ധിച്ച വിവരങ്ങൾ സുരക്ഷാ സേനയ്ക്ക് ലഭിക്കുകയും ചെയ്തു .ജമ്മു കാശ്മീരിൽ ഭീകരവാദികൾ നടത്തിയ നീക്കം മണത്തറിഞ്ഞു കൃത്യമായ നടപടികളിലേക്ക് കടക്കുന്നതിനു സുരക്ഷാ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജമ്മു കശ്മീരില്‍ വന്‍ നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായി എന്ന വിവരമാണ് പുറത്ത് വരുന്നത്.അതിര്‍ത്തിയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്നും, ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം.

ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍ പെട്ടതെന്ന് സൈന്യം സൂചിപ്പിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികനു പരുക്കേറ്റു. നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കിയിരിക്കുകയാണ്.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ആദ്യമായാണ്. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.

19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ശനിയാഴ്ച. 2016 സെപ്റ്റംബര്‍ 18 നാണ് ചാവേറുകള്‍ ഉറി സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടത്തിയത്. നുഴഞ്ഞു കയറിയവരെ കണ്ടെത്തുന്നതിനുള്ള നീക്കം ഉറി സെക്ടറില്‍ 30 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ സൈന്യത്തെ ഉറി സെക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്.ജമ്മു കാശ്മീരിൽ അതീവ ജാഗ്രതയാണ് സുരക്ഷാ സേന പുലർത്തുന്നത്. ഡൽഹിയിൽ ഉന്നത തല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.അഫ്ഘാനിസ്ഥാനിലെ അധികാരം താലിബാൻ പിടിച്ചതോടെ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾ ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ് എന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു.

കാശ്മീർ താഴ്‌വരയിൽ നിന്നും ഭീകര വാദ ത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ സേനയുടെ പ്രവർത്തനം. അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരവാദ പ്രവർത്തനത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ സേനയുടെ ഓരോ നീക്കവും.

പാക് അധിനിവേശ കശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു.ഭീകരർ നുഴഞ്ഞു കയറ്റത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ സുരക്ഷാ സേനയും ജാഗ്രത പുലർത്തിയിരുന്നു.

ജമ്മു കാശ്മീരിൽ മാത്രമല്ല രാജ്യത്തെ വൻ നഗരങ്ങളിലും ആക്രമണത്തിനുള്ള പദ്ധതി ഭീകരർ തയ്യാറാക്കുന്നെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിരുന്നു.ഇപ്പോൾ അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി പാകിസ്ഥാനും പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർക്കും വ്യക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്.

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെ ഇന്ത്യ ഭീകരരുടെ നീക്കം സംബന്ധിച്ച് അതീവ ജാഗ്രത യാണ് സുരക്ഷാ സേന പുലർത്തിയത്. ഭീകരവാദ സംഘടനകൾ താലിബാനുമായി നടത്തിയ ചർച്ചകൾ സംബന്ധിച്ച വിവരവും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു.

പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ പാകിസ്ഥാൻ ഭീകര വാദ സംഘടനകൾക്കും താലിബാനുമിടയിൽ ഒരു പാലമായി പ്രവർത്തിച്ചിരുന്നു.എന്തായാലും ഭീകരവാദത്തോടു വിട്ടു വീഴ്ച്ചയില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകര വാദികളുടെ നീക്കത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്ന നിലപാടിലാണ് സുരക്ഷാ സേന.

Biggest Infiltration Attempt In J&K In Recent Years, Army Operation On