കുടുംബശ്രീയുടെ മറവിൽ വൻ അഴിമതി !

0

കുടുംബശ്രീയുടെ മറവിൽ കോഴിക്കോട് കോർപറേഷൻ അഴിമതി നടത്തുന്നുവെന്ന് BJP. കുടുംബശ്രീയുടെ മറവിൽ കോഴിക്കോട് കോർപറേഷൻ വൻ അഴിമതിയാണ് നടത്തുന്നതെന്ന് BJP കോർപറേഷൻ പാർലമെൻ്ററി പാർട്ടി ലീഡർ ടി.രനീഷ്.

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ മഹിളാ മാളുമായ് കോർപ്പറേഷനു യാതൊരു ബന്ധവുമില്ല എന്നാണ് പറഞ്ഞത് എന്നാൽ ഈ പദ്ധതി കുടുംബശ്രീയുടേതാണ് എന്ന് പ്രഖ്യപിച്ച് ഏഷ്യയിലെ തന്നെ ആദ്യത്തെ മഹിളാ മാൾ എന്ന് പാവപ്പെട്ട സത്രീകളെ തെറ്റിദ്ധരിപ്പിച്ച് സ്വകയർ ഫിറ്റിന് 150 രൂപ വരെ വാങ്ങിച്ച് വഞ്ചിക്കുകയായിരുന്നു. മാത്രമല്ല യഥാർത്ഥ ഉടമയിൽ നിന്ന് ചെറിയ തുകയ്ക്ക വാടകയ്ക്കെടുത്ത് സ്ത്രീ സംരഭകർക്ക് വലിയ വാടകയ്ക്ക് നൽകുകയാണ്.ഇതിനു നേതൃത്വം നൽകിയത് അന്നത്തെ കുടുബശ്രീ പ്രൊജക്ട ഓഫീസർ ആണ്.

മുഖ്യമന്ത്രിയും 5 മന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തപ്പോൾ സർക്കാറിൻ്റെ നേട്ടമായാണ് ഉയർത്തിക്കാട്ടിയത്.നെല്ലിക്കോട് വ്യാവസയകേന്ദ്രത്തിൽ കോർപ്പറേഷൻ 8 ലക്ഷം മുടക്കി കുടുംബശ്രീയ്ക്ക വേണ്ടി നിർമ്മിച്ച വലിയ കെട്ടിടം കുടുംബശ്രീയുണിറ്റിനെന്ന വ്യാജേന കുടംബശ്രീ ADS, CDS എന്ന ഇരട്ടപദ്ദവി വഹിക്കുന്ന വ്യക്തി മാസം 3000 രൂപയ്ക്ക് കോർപറേഷനിൽ നിന്ന് വാടകയ്ക്ക എടുത്ത് 2017 മുതൽ മറ്റൊരു കമ്പനിയ്ക്ക മാസം 24000 രൂപയ്ക്ക മറിച്ചുനൽകി .കുടുംബശ്രീ പദ്ധതി അടിമറിച്ച് വൻ അഴിമതിയാണ് നടത്തിയത്.ഇതിന് ഒരു മുൻ കൗൺസിലറാണ് നേതൃത്വം നൽകിയത് എന്നുള്ളത് പകൽ പോലെ സത്യമാണ്. അഴിമതി ബോധ്യപ്പെട്ടിട്ടും ഈ വ്യക്തിക്കെതിരെ നടപടി എടുക്കുവാൻ കോർപറേഷൻ തയ്യാറായിട്ടില്ല. മറിച്ച് അവർക്ക് ഇനി കെട്ടിടം പുതുക്കി നൽകില്ല എന്ന വാദമാണ് ഉന്നയിക്കുന്നത്.

വാക്സിൻ ചാലഞ്ച് എന്ന പേരിൽ കുടും ശ്രീ പ്രവർത്തകരിൽ നിന്ന് നിർബന്ധിത പിരിവാണ് നടത്തിയത് ഒരാൾ മിനിമം 10 രൂപ നൽകണമെന്ന നിർദ്ദേശം നൽകി അങ്ങനെ ആണെങ്കിൽ തന്നെ 65000 x 10 = 6.50000 രൂപ പിരിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിൽ നൽകുമ്പോഴാണ് ഈ തട്ടിപ്പ്. ഇങ്ങനെ കുടുംബശ്രീയുടെ പേരിൽ പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് വൻ അഴിമതിയാണ് നടത്തുന്നത് ഇതിനെ നിയമപരമായും .പ്രത്യക്ഷ സമരത്തിലുടെയും നേരിടാൻ യുവമോർച്ചയും പാർട്ടിയും തയ്യാറാകുമെന്നും ടി.രനീഷ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ബി.ജെ.പി.
കൗൺസിലർമാരായ എൻ.ശിവപ്രസാദ്, അനുരാധ തായാട്ട്, രമ്യ സന്തോഷ്, സി.എസ് സത്യഭാമ, സരിത പറയേരി എന്നിവരും പങ്കെടുത്തു.

Big scam under the guise of Kudumbasree!