ഭുവനേശ്വർ കുമാറിന് നാലു വിക്കറ്റ്; ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 38 റൺസ് ജയം

0

 


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കവും അത്ര നന്നായില്ല. അരങ്ങേറ്റ മത്സരം കളിച്ച പൃഥ്വി ഷാ നേരിട്ട ആദ്യ പന്തിൽ പുറത്ത്.പകരം എത്തിയ സഞ്ജു സാംസൺ ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം അടിച്ചു കളിച്ചെങ്കിലും ആയുസ് കുറവായിരുന്നു.20 പന്തിൽ 27 റൺസ് എടുത്ത് പുറത്ത്. വാനിന്ദു ഹസാര വിക്കറ്റിന് മുന്നിൽ കുടുക്കി. സഞ്ജു സാംസൺ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌ക്കോർ 51.

3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ.

ശ്രീലങ്കൻ നിരയിൽ അടിച്ചു തകർക്കുകയായിരുന്ന ചാരിത് അസലങ്കയെയും (26 പന്തിൽ 44) തൊട്ടുപിന്നാലെ വാനിന്ദു ഹസരംഗയേയും(0) ഒരേ ഓവറിൽ പുറത്താക്കിയ ദീപക് ചാഹറിർ വിജയം അനായാസമാക്കി. മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങിയാണ് ചാഹർ രണ്ടു വിക്കറ്റെടുത്തത്. ക്രുണാൽ പാണ്ഡ്യ, വരുൺ ചക്രവർത്തി, യുസ്വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത ചെഹലിന്റെ പ്രകടനം ശ്രദ്ധേയമായി.

ഭുവനേശ്വർ കുമാറാന്റേയും ദീപക് ചാഹറിന്റെ പ്രകടനവും മികച്ച ബോളിങ് മികവിൽ ഒന്നാം ട്വന്റി20യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 38 റൺസിന് ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 164 റൺസ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറിൽ 126 റൺസിൽ അവസാനിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

165 റൺസിന്റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ രണ്ട് ഓവറുകളിലും 10 റൺസ് വീതം അടിച്ചു. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ മിനേദ് ഭാനുകയെ( 7 പന്തിൽ 10) പുറത്താക്കി ക്രുണാൽ പാണ്ഡ്യ ആദ്യ വിക്കറ്റെടുത്തു. എന്നാൽ 50 റൺസ് എടുക്കുമ്പോൾ ലങ്കയുടെ മൂന്ന് വിക്കറ്റ് വീണു.

അസലങ്ക അടി തുടർന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.ക്യാപ്റ്റൻ ദസൂൺ ഷാനക (14 പന്തിൽ 16) . ധനഞ്ജയ ഡിസിൽവ (10 പന്തിൽ 9), ആഷൻ ബണ്ഡാര (19 പന്തിൽ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്നെ (3), ഇസൂരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവരൊക്കെ കാര്യമായ സംഭാവന നൽകാതെ മടങ്ങി.. 18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തുമായി.

 

 

തുടർന്ന് ശിഖർ ധവാനും സൂര്യകുമാറും മികച്ച രീതിയിൽ കളിച്ചു(62 റൺസ് കൂട്ടുകെട്ട്).15-ാം ഓവറിൽ ആദ്യ പന്തിൽ ധവാൻ പുറത്ത്. 36 പന്തിൽ 46 ധവനെ ചാമിക കരുണരത്നയാണ് പുറത്താക്കിയത്. 16-ാം ഓവറിന്റെ ആദ്യ പന്തിൽ സിക്സർ അടിച്ച് അർധ സെഞ്വറി തികച്ച സൂര്യകുമാർ തൊട്ടടുത്ത പന്തിൽ പുറത്തായി. ഹാർദ്ദിക് പണ്ഡ്യയാണ് പുറത്തായ മറ്റൊരാൾ( 10 പന്തിൽ 12). 14 പന്തിൽ 20 റൺസ് എടുത്ത ഇയാൻ കിഷനും മുന്നു റൺസുമായി ക്രുണാൽ പാണ്ഡ്യയും പുറത്താകാതെനിന്നു.

പൃഥ്വി ഷായ്ക്കു പുറമെ സ്പിന്നർ വരുൺ ചക്രവർത്തിയും അരങ്ങേറ്റം കുറിച്ചു.പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും