”ബംഗാൾ കാവിയണിയും”

Bengal Will be the  next Saffron Fort 

0

 

ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരുനീക്കമാണ് ബിജെപി നടത്തുന്നത്. ബിജെപി ഇക്കുറി 200 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ പറയുന്നത്.

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നാളുകളായി സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. ബിജെപി മമതാ ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലികൾക്കെത്തുന്ന ആൾക്കൂട്ടം ബിജെപിയുടെ വളർച്ച വ്യക്തമാക്കുന്നതാണ്.ഒരിയ്ക്കൽ ഇടതുപക്ഷ പാർട്ടികളുടെ സ്വാധീനത്തിലായിരുന്ന പശ്ചിമ ബംഗാൾ ഇപ്പോൾ തൃണമൂലിന്റെ അധികാരത്തിലാണ്.

രാഷ്ട്രീയ അക്രമങ്ങൾ മമതയുടെ ഭരണത്തിലും ബംഗാളിൽ തുടർക്കഥയാണ്.മുന്നോറോളം ബിജെപി പ്രവർത്തകരാണ് മമതാ ബാനർജിയുടെ ഭരണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.നിരവധി ബിജെപി പ്രവർത്തകരുടെ വീടുകൾ തൃണമൂൽ പ്രവർത്തകർ ആക്രമിക്കുകയും ചെയ്തു.

ബിജെപി അവരുടെ സ്വാധീനം വർധിപ്പിക്കുന്നതാണ് തൃണമൂലിന്റെ ആക്രമണത്തിന് കാരണം.പല രാഷ്ട്രീയ കൊലപാതകങ്ങളെയും ആത്മഹത്യയാക്കി മാറ്റിയ പോലീസ് അന്വേഷണം അട്ടിമറിച്ചെന്നും ബിജെപി നേതാക്കൾ പറയുന്നു.

294 അംഗ ബംഗാൾ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ തൃണമൂൽ കോൺഗ്രസിന് ബിജെപിയുടെ ഭാഗത്ത് നിന്നും വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്.

ബിജെപി ദേശീയ അദ്യക്ഷൻ ജെ പി നദ്ദയ്ക്കെതിരെയുണ്ടായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തെത്തിയ അമിത്ഷാ പശ്ചിമ ബംഗാളിനെ ഇളക്കി മറിക്കുകയായിരുന്നു.

അമിത്ഷായുടെ റാലികളിൽ ബിജെപി പ്രവർത്തകരുടെ ആവേശം ദൃശ്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും അമിത് ഷാ ബംഗാൾ സന്ദർശിക്കും. ഓരോ സന്ദർശനത്തിലും ഒരാഴ്ച അമിത് ഷാ  സംസ്ഥാനത്ത് തങ്ങുകയും ചെയ്യും. അമിത് ഷാ മാത്രമല്ല ബിജെപിയുടെ ദേശീയ നേതാക്കളൊക്കെ ബംഗാളിൽ പ്രചാരണത്തിനായെത്തും.

ബിജെപി അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനമാണ് പശ്ചിമ ബംഗാളിൽ നടത്തുന്നത്. ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുക എന്ന ലക്ഷ്യവുമായി ബിജെപി രംഗത്ത് ഇറങ്ങിയതോടെ ഇടതുപക്ഷം കോൺഗ്രെസ്സുമായി സഖ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്നത്.

നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇടതുപക്ഷത്തിനുംകോൺഗ്രസിനും.തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് പശ്ചിമ ബംഗാളിൽ നടക്കുന്നത്. മമതാ ബാനർജിയുടെ ന്യൂന പക്ഷ പ്രീണനവും വോട്ടു ബാങ്ക് രാഷ്ട്രീയവും ഒക്കെ ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം.

കൊൽക്കത്ത നഗരത്തിൽ സ്വാധീനമുണ്ടായിരുന്ന ബിജെപി അവരുടെ സ്വാധീനം മെല്ലെ മെല്ലെ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോൾ പശ്ചിമ ബംഗാളിലെ മുക്കിലും മൂലയിലും സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയാണ് ബിജെപി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ,സംസ്ഥാനത്തിന് നൽകിയ കേന്ദ്ര സഹായം എന്നിവയൊക്കെ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബിജെപി കണക്കു കൂട്ടുന്നു.

ബിജെപി യുടെ ദേശീയ നേതാക്കളൊക്കെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളികളാകും.ബിജെപി ഇക്കുറി ബംഗാളിന്റെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.പാർട്ടി കേന്ദ്ര നേതൃത്വം തന്നെയാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ബിജെപി മികച്ച വിജയം തന്നെയാണ് ബംഗാളിൽ ലക്‌ഷ്യം വെയ്ക്കുന്നത്. ബിജെപിയുടെ ദേശീയ നേതാക്കൾ, കേന്ദ്രമന്ത്രിമാർ എന്നിവരൊക്കെ പ്രചാരണത്തിനായെത്തും. ബിജെപി തങ്ങളുടെ പ്രവർത്തനം ബൂത്ത് തലത്തിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് നടത്തുന്നത്. ഓരോ ബൂത്തിലും പരമാവധി വോട്ടുകൾ സ്വന്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്‌ഷ്യം.

അതിനായുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്.ഓരോ ബൂത്തിന്റെയും ചുമതല മുതിർന്ന നേതാക്കൾക്കാണ് നൽകിയിട്ടുള്ളത്. തൃണമൂൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നുമൊക്കെയുള്ള നേതാക്കൾ ബിജെപിയിൽ ചേരുന്നുമുണ്ട്. ബിജെപി വ്യക്തമായ കണക്കു കൂട്ടലുകളോടെ തന്നെയാണ് മുന്നോട്ടു പോകുന്നത്.

ബംഗാൾ ഇക്കുറി കാവിയണിയും എന്ന് ബിജെപി നേതാക്കൾ പറയുന്നത് അവരുടെ ആത്മ വിശ്വാസം വ്യക്തമാക്കുന്നതാണ്.

 

Bengal Will be the  next Saffron Fort