യുഎഇ യാത്രാ വിലക്ക്;നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു,വിലക്ക് ഈ മാസം അവസാനത്തോടെ നീങ്ങിയേക്കും!

Ban imposed by UAE on entry of Indians to be lifted by July end

0

ന്യൂദൽഹി: ഇന്ത്യയില്‍ നിന്നും ദുബൈലേയ്ക്കുള്ള യാത്രാ വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്ത്യ- യുഎഇ  നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങിയേക്കുമെന്നാണ് സൂചനകള്‍. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയാണ് ഇക്കാര്യത്തില്‍ നടപടികള്‍ മുന്നോട്ടു നീങ്ങുകയാണെന്ന് വ്യക്തമാക്കിയത്.

യുഎഇയില്‍ താമസവിസയുള്ളവരും എന്നാല്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ളവര്‍ക്കുമാണ് പ്രധാന പരിഗണന നല്‍കുന്നത്. ഇവരുടെ കാര്യത്തിലാണ് അടിയന്തിര നടപടി ഉണ്ടാവേണ്ടതെന്നാണ് സര്‍ക്കാരും കരുതുന്നത്. കാരണം ജോലിയില്‍ പ്രവേശിക്കേണ്ട സമയം കഴിഞ്ഞ നിരവധി പേരുടെ പരാതികളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

ഇനിയും യാത്ര വൈകിയാല്‍ വിസാ കാലാവധി അവസാനിക്കുന്നവരും നിരവധിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളിലൂടെയല്ലാതെ ഇവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കു പോലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന വാര്‍ത്തകള്‍.

ഒക്ടോബര്‍ ഒന്നിനാണ് ദുബായ് എക്‌സ്‌പോ തുടങ്ങുന്നത്. ഇതിനുമുമ്പ് യാത്രാവിലക്ക് നീങ്ങിയേക്കും. എന്നാല്‍ ഇതിന് ഇനിയും രണ്ടരമാസത്തോളമുണ്ട് . ഇതിനാലാണ് അടിയന്തിര ചര്‍ച്ചകള്‍ നടത്തി ഈ മാസം അവസാനം തന്നെ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

 

Ban imposed by UAE on entry of Indians to be lifted by July end