കാന്‍സറിനെ തോല്‍പിച്ച് സ്‌കൂളിലെത്തിയ കുഞ്ഞ് ജോണിനെ വരവേറ്റ് കൂട്ടുകാര്‍;

baby John to school after beating cancer;

0

കാന്‍സറിനെ തോല്‍പിച്ച് സ്‌കൂളില്‍ മടങ്ങിയെത്തിയ കുഞ്ഞ് ജോണിനായി കൂട്ടുകാരും അധ്യാപകരും ചേര്‍ന്നൊരുക്കിയത് ഗംഭീര വരവേല്‍പ്പ് ഒരു വര്‍ഷത്തിനിപ്പുറവും ട്വിറ്ററില്‍ വൈറലാകുകയാണ്.

2020ല്‍ മകന്‍ ജോണ്‍ ഒലിവര്‍ സിപ്പേക്ക് സ്‌കൂളില്‍ കിട്ടിയ സ്വാഗതം അമ്മ മേഗന്‍ സിപ്പേ ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതേ വിഡിയോ തന്നെയാണ് ഇപ്പോള്‍ ട്വിറ്ററിലും ശ്രദ്ധനേടിയിരിക്കുന്നത്.

14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സ്‌കൂളിലേക്ക് നടന്നുകയറുന്ന ജോണിനെ ഇരുവശത്തും നിരന്നുനിന്ന കൂട്ടുകാര്‍ കൈയടിച്ചാണ് സ്വീകരിച്ചത്. വിഡിയോ കണ്ടവരില്‍ ഏറെയും ജോണിനെ ഒന്ന് കെട്ടിപ്പിടിക്കാനുള്ള ആഗ്രഹമാണ് പങ്കുവയ്ക്കുന്നത്.

2019 ക്രിസ്മസ് ആഘോഷിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജോണ്‍ അവസാനത്തെ കീമോത്തെറാപ്പിക്ക് വിധേയനായത്. മൂന്ന് വര്‍ഷം നീണ്ട യുദ്ധമാണ് ഈ ആറ് വയസ്സുകാരന്‍ അതോടെ അവസാനിപ്പിച്ചത്.

baby John to school after beating cancer;