മേപ്പടിയാൻ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു.ചിത്രം ജനുവരിയിൽ തീയേറ്ററിൽ

Ayyappa Bhakthi song sung by Unni Mukundan from Meppadiyan released at Sabarimala Sannidhanam

0

പത്തനംതിട്ട ; ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു.

നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി പ്രകാശനം ചെയ്തു .

ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ ,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്‌ പി പ്രേംകുമാർ , ദേവസ്വം പി ആർ ഓ സുനിൽ ആറുമാനൂർ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റ് ആണ് പ്രേക്ഷകരിലേക് എത്തിക്കുന്നത് . ചിത്രം ജനുവരിയിൽ തിയേറ്ററിൽ എത്തും എന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു

Ayyappa Bhakthi song sung by Unni Mukundan from Meppadiyan released at Sabarimala Sannidhanam